അതിരുകളില്ലാത്ത സൗഹൃദത്തിന്റെ സ്നേഹ ലോകം തീർത്ത എഴുത്തുകാരനായിരുന്നു അക്ബർ കക്കട്ടിൽ എന്ന് പ്രമുഖ നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. സഹൃദയ സാംസ്കാരിക വേദിയും മാതൃഭൂമി ബുക്സും സംയുക്തമായി കക്കട്ടിൽ സംഘടിപ്പിച്ച പുസ്തകോത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. നാടകകൃത്ത് വി.കെ പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. രാജഗോപാലൻ കാരപ്പറ്റ, സി.എച്ച് രാജൻ, രാധാകൃഷ്ണൻ വട്ടോളി, കരുവാൻ കണ്ടി അന്ത്രു ഹാജി, കെ.കണ്ണൻ, നീലിയോട്ട് നാണു, ഇപ്രേമൻ തുടങ്ങിയവർ പ്രസംഗിച്ചു.കെ.റൂസി സ്വാഗതവും പി.സുജേഷ് നന്ദിയും പറഞ്ഞു.