(ലേഖനം)
സുബൈർ സിന്ദഗി പാവിട്ടപ്പുറം
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
കവിത
പ്രതീഷ് നാരായണൻ
വഴുക്കുന്ന
വരാലിനെ
ഓർമിപ്പിക്കുന്നു
അവൾ വരുന്ന
പകലുകൾ.
ബൈക്കിനു പിന്നിൽ
മീൻകൊട്ടയുംവച്ച്
പടിക്കലെത്തി
ഹോണടിച്ചപ്പോൾ
തിടുക്കത്തിൽ
തിണ്ണവിട്ടിറങ്ങീ
ഞാൻ.
ഐസുരുകിയ
വെള്ളത്തിനൊപ്പം
ചോരയും ചിതമ്പലും
ഒഴുകി നീളുന്ന ചാലിന്റെ
മണംപിടിച്ച്
എനിക്കുമുന്നേ
പൂച്ച.
നോക്കുമ്പോൾ
ഇടവഴിയിൽ നിന്ന്
അവളൊരു
സെൽഫിയെടുക്കുന്നു.
അരിച്ചിറങ്ങുന്ന
വെയിൽ ചീളുകളിൽ
ഉടലു മിന്നിക്കുന്ന
പള്ളത്തിയെപ്പോലെ
നോട്ടത്തിന്റെ
മിന്നായമെറിയുന്നു.
തൊട്ടു തൊട്ടില്ലെന്ന
മട്ടിലപ്പോൾ
എനിക്കുള്ളിൽ
പാഞ്ഞുപോകുന്നൊരു
കൊള്ളിമീൻ.
സെൽഫിയിലെ പൂച്ച
സ്വർണ്ണനാരുകൾ കൊണ്ട്...
(ലേഖനം)
സുബൈർ സിന്ദഗി പാവിട്ടപ്പുറം
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം)
part 2
ഭാഗം 41
ഡോ. രോഷ്നി സ്വപ്ന
ഡോ. രോഷ്നി സ്വപ്ന
'പുഴയൊഴുകിയ
വഴിനോക്കി
തോണിക്കാരനിരിക്കുന്നു.
പക്ഷിയുടെ നെഞ്ചു പോലെ
അത്ര മൃദുലമായ്
അവന്റെ...