കവിത
ബഹിയ
നന്ദിയുണ്ട്
ഒരുവനോടല്ല;
ഓരോ ഒരുവനോടും.
നിഷേധിച്ചിട്ടും
ധിക്കാരം കാട്ടിയിട്ടും
അഹങ്കാരിയായിട്ടും
ആസിഡിൽ കുതിർന്ന്
പൊള്ളിയടരാതെയീ
മുഖമിപ്പോഴും ഇങ്ങനെ
സുന്ദരമായി തന്നെ
അവശേഷിപ്പിച്ചതിന്...
കത്തിക്കരിഞ്ഞൊരു
വാർത്താ വിഭവമാക്കി
നാടുനീളെ
വിളമ്പാതെ പോയതിന്...
നന്ദിയുണ്ട്,
കൗമാരം തുടങ്ങാൻ നേരം
പ്രണയമെന്നോതി
നിർത്താതെ മുഴക്കിയ
സൈക്കിൾ മണിയോടെ
പിറകെ കൂടിയ
ഓമനത്തമുള്ള മുഖത്തോടു...