കോഴിക്കോട്: സാംസ്കാരിക രംഗത്തും സർവീസ് മേഖലയിലും നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്ന ടി.ശിവദാസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏപ്രിൽ 5ന് ഒരു വർഷം തികയുകയാണ്. ദേശാഭിമാനി സ്റ്റഡി സർക്കിളിൻറെ ആദ്യനാളുകൾ മുതൽ അതിൻറെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം ദീർഘകാലം പുരോഗമനകലാസാഹിത്യസംഘത്തിൻറെയും കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻറെയും ഭാരവാഹിയായിരുന്നു.
അദ്ദേഹത്തിൻറെ ചരമവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 5 ബുധനാഴ്ച്ച അനുസ്മരണയോഗവും കവിയരങ്ങും നടക്കുകയാണ്. അനുസ്മരണ യോഗം സ: പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പ്രൊഫ. വി.സുകുമാരൻ അനുസ്മരണപ്രഭാഷണം നടത്തും. തുടർന്നു നടക്കുന്ന കവിയരങ്ങിൽ പോൾ കല്ലാനോട്, സത്യചന്ദ്രൻ പൊയിൽക്കാവ്, മേലൂർ വാസുദേവൻ, കെ.വി.സക്കീർ ഹുസൈൻ, എ.കെ. പീതാംബരൻ, മുണ്ട്യാടി ദാമോദരൻ, രാജീവൻ പെരുമൺപുറ, വിനോദ് കറുത്തേടത്ത്, പ്രദീപ് രാമനാട്ടുകര, ഷൈറാ പി മാധവം, അനീഷ് മലയങ്കണ്ടി, എ.കെ വിനീഷ് എന്നിവർ പങ്കെടുക്കും.