സ്വരലയ സമന്വയം 2018

0
378

പാലക്കാട്: പതിനെട്ടാമത് സ്വരലയ നൃത്ത സംഗീതോതാസവം ‘സ്വരലയ സമന്വയം 2018’ എന്ന പേരില്‍ പാലക്കാട് വെച്ച് നടക്കുന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി 1 വരെ രാപ്പാടി ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അന്താരാഷ്ട്ര നിലവാരമുള്ള 24 നൃത്ത സംഗീത പരിപാടികള്‍ നടക്കും.

‘സ്വരലയ സമന്വയം 2018’നോടനുബന്ധിച്ചുള്ള നൃത്തസംഗീതമത്സരങ്ങള്‍ 29, 30 തീയതികളില്‍ നടക്കും. ശാസ്ത്രീയ സംഗീതം, ലളിതഗാനം, ചലച്ചിത്രഗാനം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നീ ഇനങ്ങളിലാണ് മത്സരം.

എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളേജ്, പൊതുജനം എന്നീ വിഭാഗങ്ങളില്‍ പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും. പാലക്കാട് ടെയ്ലര്‍ സ്ട്രീറ്റിലുള്ള സ്വരലയ ഓഫീസിലും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഓഫീസിലും അപേക്ഷാ ഫോറങ്ങള്‍ ലഭ്യമാണ്. 20-ന് മുമ്പ് അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 94471 36389

LEAVE A REPLY

Please enter your comment!
Please enter your name here