കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ചിത്ര പ്രദര്‍ശനത്തിലേക്കുള്ള നോമിനേഷന്‍ ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ പ്രകാശിതമായി. കോഴിക്കോട് ജില്ലാ കലക്ടര്‍ യുവി ജോസിന് നോമിനേഷന്‍ ക്ഷണിച്ചു കൊണ്ടുള്ള ആദ്യത്തെ കത്ത് നല്‍കികൊണ്ടാണ് നോട്ടിഫിക്കേഷന്‍ പ്രകാശനം ചെയ്തത്. ‘സ്വപ്‌ന ചിത്ര – 2019’ എന്ന സംസ്ഥാന തല ചിത്ര പ്രദര്‍ശനത്തിലേക്കുള്ള നോമിനേഷനുകളാണ് ക്ഷണിച്ചിരിക്കുന്നത്.
സാമൂഹികമോ സാമ്പത്തികമോ ആയ കാരണങ്ങളാല്‍ ഉയര്‍ന്നുവരാന്‍ കഴിയാത്തവരോ, സ്വയം പ്രചോദിതരാവാത്തവരോ ആയ ഭിന്നശേഷിക്കാരായ ചിത്രകാരന്‍മാര്‍ക്ക് പൊതു വേദിയൊരുക്കുകയാണ് ‘സ്വപ്നചിത്ര 2019’ എന്ന ചിത്രപ്രദര്‍ശനം. ‘ഡ്രീം ഓഫ് അസി’ന്റെ നേതൃത്വത്തില്‍ ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വെച്ച് ഫെബ്രുവരി 6 മുതല്‍ 10വരെയാണ് സംസ്ഥാന തല ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ചിത്രങ്ങള്‍ അയക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 25.
ചിത്രങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍:
- എ3 വലുപ്പമുള്ളവയോ അതില്‍ കൂടുതലോ വലുപ്പമുള്ള ക്യാന്‍വാസില്‍ വരച്ച ചിത്രങ്ങള്‍ ആയിരിക്കണം. ചിത്രകാരന്മാര്‍ക്ക് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം ഡ്രീംസ് ഓഫ് അസ് നേരിട്ട് വന്ന് ബോധ്യപ്പെടുത്തണം
- ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്നത് വരച്ച ചിത്രങ്ങളുടെ നിലവാരം, വരച്ചയാളുടെ ഭിന്നശേഷി എന്നീ മാനദണ്ഡങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കും.
- ഏത് തരം മീഡിയം ഉപയോഗിച്ചും ഭിന്നശേഷിക്കാര്‍ സ്വയം വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് അയക്കാവുന്നതാണ്.
- ചിത്രങ്ങള്‍ ഡിസംബര്‍ 25നകം 8606172222 എന്ന നമ്പറില്‍ അയക്കണം.
- സംസ്ഥാന തലത്തിലോ ജില്ലാതലത്തിലോ ഒന്നില്‍ അധികം എക്‌സിബിഷന്‍ നടത്താത്ത, ഭിന്നശേഷിയുള്ള കലാകാരന്മാര്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കുക
- ഒരു കലാകാരന്റെ ഏറ്റവും മികച്ച മൂന്നു ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് സ്വീകരിക്കുക