എസ് വി സാഹിത്യ പുരസ്‌കാരം എംടിക്ക്

0
92

തിരുവനന്തപുരം: എസ് വി വേണുഗോപാല്‍ നായര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ എസ് വി സാഹിത്യപുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക് . എംടിയുടെ നവതി പ്രമാണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നതെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് വി മധുസൂദനന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

1,11,111 രൂപയും ശില്പവും ആദരപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എസ് വി വേണുഗോപാല്‍ നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ 23ന് നെയ്യാറ്റിന്‍കര ടൗണ്‍ ഹാളില്‍ എസ് വി ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും നടത്തും. എസ് വിയുടെ കഥകളെ അധികരിച്ചുള്ള സാഹിത്യ ചര്‍ച്ച നടക്കും. ഫൗണ്ടേഷന്‍ സെക്രട്ടറി സന്തോഷ് പി തമ്പി, എസ് വി പ്രേമകുമാരന്‍ നായര്‍, എസ് വി ഗോപകുമാര്‍, കെ മാധവന്‍ നായര്‍, കൊച്ചു നാരായണന്‍, നിശ ഗോപന്‍, എംഎസ് വിഷ്ണു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here