കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് എം.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ (എനർജി എഞ്ചിനീയറിംഗ് ആന്റ് മാനേജ്മെന്റ്) സൂരജ് പൊയിലിൽ (സുകൃതം) ഗോൾഡ് മെഡലോടെ ഒന്നാം റാങ്കും ക്യാഷ് അവാർഡും കരസ്ഥമാക്കി (CGPA – 9.25). വിവിധ ബിരുദ, ബിരുദാനന്തര, ഗവേഷണ വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറിൽ പരം വിദ്യാർത്ഥികളിൽ മുപ്പത് പേരാണ് ഗോൾഡ് മെഡലിന് അർഹരായത്. ശനിയാഴ്ച്ച വൈകീട്ട് എൻ.ഐ.ടിയിൽ വെച്ച് നടന്ന ചടങ്ങിൽ ആക്‌സിലാർ വെഞ്ച്വർസിന്റെ ചെയർമാനും ഇൻഫോസിസ് സ്ഥാപകരിൽ ഒരാളുമായ പത്മഭൂഷൺ ഡോ. ക്രിസ് ഗോപാലകൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു. കക്കോടി കോട്ടൂപ്പാടത്ത് റിട്ടയേഡ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ സുരേഷ് ബാബുവിന്റേയും വേദവ്യാസ വിദ്യാലയത്തിലെ റിട്ടയേഡ് അധ്യാപിക സുജാത പറപ്പള്ളിയുടെയും മകനാണ് സൂരജ്. കാലിക്കറ്റ് സർവ്വകാലശാലയിൽ ജന്തുശാസ്ത്ര വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിനിയായ സൂര്യ സഹോദരിയാണ്.