അവധിക്കാല ക്യാമ്പ്

0
453

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കായി അവധിക്കാലത്ത് സംസ്ഥാനതലത്തിലുള്ള സഹവാസക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

ഏപ്രില്‍ മെയ് മാസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലായി കഥ, കവിത, നാടകം, മാധ്യമം, ചിത്രരചന, ശാസ്ത്രം, പരിസ്ഥിതി എന്നീ വിഷയങ്ങളിലാണ് സംസ്ഥാനതലക്യാമ്പുകള്‍. മൂന്നു ദിവസമാണ് ഓരോ ക്യാമ്പുകളുടെയും ദൈര്‍ഘ്യം. പരമാവധി 40 കുട്ടികളെ മാത്രമാണ് ഒരു ക്യാമ്പില്‍ പങ്കെടുപ്പിക്കുക. പത്തിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്കായാണ് ക്യാമ്പുകള്‍. തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം ജില്ലാ/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്കും മുന്‍വര്‍ഷങ്ങളിലെ ക്യാമ്പുകളില്‍ പങ്കെടുക്കാത്തവര്‍ക്കും മുന്‍ഗണന ലഭിക്കും.

2018 മാര്‍ച്ച് 24 വരെ അപേക്ഷിക്കാം. തുടര്‍ന്നും അപേക്ഷിക്കാമെങ്കിലും ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ പുതിയ അപേക്ഷ പരിഗണിക്കുകയുള്ളൂ. http://ksicl.orgഎന്ന വെബ്‍സൈറ്റ് വഴി മാര്‍ച്ച് 16 മുതല്‍ രജിസ്റ്റര്‍ ചെയ്യാം.

ഒന്നില്‍ക്കൂടുതല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുവര്‍ ഓരോ ക്യാമ്പിനും വെവ്വേറെ അപേക്ഷ അയക്കേണ്ടതാണ്. മറ്റു ക്യാമ്പുകളില്‍ ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ രണ്ടാമത്തെ അപേക്ഷ പരിഗണിക്കുകയുള്ളൂ. ക്യാമ്പിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here