സാഹിത്യകാരിയും അധ്യാപികയുമായ പ്രൊഫ ബി സുജാത ദേവി അന്തരിച്ചു. എസ് യു ടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കവിയത്രി സുഗതകുമാരിയുടെ സഹോദരികൂടിയായ പ്രൊഫ ബി സുജാത ദേവിക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി കവിതാ സമാഹാരങ്ങളും, സഞ്ചാരസാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍.
പരേതനായ അഡ്വ വി ഗോപാലന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്മനാഭന്‍.