സുഡാനി…

0
608

ബിജു ഇബ്രാഹിം

എന്തുകൊണ്ടാണ്‌ മുഖപുസ്തകം തുറക്കുമ്പോഴൊക്കെയും രണ്ടു ദിവസമായി ഞാൻ സുഡാനിയെ തന്നെ കാണുന്നത്‌..! കേൾക്കുന്നത്‌.! സിനിമ മനുഷ്യന്റെ മുറിവുകളെ സുഖപ്പെടുത്തില്ല എന്ന് ഞാൻ ഉറച്ച്‌ വിശ്വസിച്ചിരുന്നു. സുഡാനി, ബേജാറ്‌ കൊണ്ട്‌ നിസ്സഹായരായ ഒരു ജനതയെ സുഖപ്പെടുത്തുന്നുണ്ട്‌.! അവർക്ക്‌ ഉള്ളിൽ വെളിച്ചം നിറയ്ക്കുന്നുണ്ട്‌. സുഡാനി എന്ന സിനിമ തന്നെ അനുഗ്രഹിക്കപ്പെട്ട ഒന്നായത്‌ കൊണ്ടാണ്‌ അത്‌ ഈ സമയത്ത്‌ തന്നെ പുറത്ത്‌ വന്നത്‌‌. അതൊരാളുടെ ഉള്ളിൽ വന്നത്‌. അതു ഏറ്റവും നന്നായി സൃഷ്ടിക്കാൻ കഴിഞ്ഞത്‌. ഒക്കെയും ഒക്കെയും ഒരു വഴിയിലേക്ക്‌ തന്നെ വന്ന് ചേർന്നത്‌‌.

ഒരു കാവലാൾ ആ കലാസൃഷിടിയുടെ കൂടെ ഉണ്ടെന്ന് ബോധ്യപ്പെടുന്നു ഈയുള്ളവന്‌. ഏല്ലാ അറിവുകളിൽ നിന്നും മോചിപ്പിക്കപെട്ട്‌ മനുഷ്യന്‌ വേണ്ടത്‌ സ്നേഹം മാത്രമാണെന്ന് ഉറപ്പിക്കുന്നു. കാവലാൾക്ക്‌ സ്തുതി, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.❤

LEAVE A REPLY

Please enter your comment!
Please enter your name here