കോഴിക്കോട്: അത്തോളിയിൽ നടന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിലെ നാടകമത്സരത്തിൽ മികച്ച നടന്മാരായി സുഹൃത്തുക്കൾ കൂടിയായ അദ്വൈതും സായൂജും തെരഞ്ഞെടുക്കപ്പെട്ടു. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച എലിപ്പെട്ടി എന്ന നാടകത്തിലെ അഭിനയമാണ് സായൂജിനെ മികച്ച നടനാക്കിയത്. തന്നെ ഏൽപിച്ച എലി എന്ന കാഥാപാത്രവുമായി തന്മയത്തത്തോടെ ഇഴുകിച്ചേർന്ന് കുട്ടിത്തവും കൗതുകവും നിറഞ്ഞ അവതരണത്തിലൂടെ ആസ്വാദകരെ സായൂജ് കയ്യിലെടുത്തു. തൊടിയിലെ തന്റെ പുതുപ്പെണ്ണുമൊത്തുള്ള ജീവിതം മുന്പോട്ടു കൊണ്ടുപോവാനുള്ള എലിയുടെ സംഘർഷങ്ങളെ ഭാവതീവ്രതയോടെ അവതരിപ്പിക്കാൻ സായൂജിനു കഴിഞ്ഞു. പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച ‘ഠോ’ എന്ന നാടകത്തിലെ വേട്ടക്കാരൻ കിട്ടുണ്ണിയെ അവതരിപ്പിച്ചാണ് അദ്വൈത് മികച്ച നടനാക്കിയത്. അദ്വൈതിനും സായൂജിനും എല്ലാ വിധ ഭാവുകങ്ങളും.
All the best master Sayooj.