കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ സ്റ്റുഡന്‍സ് പാര്‍ലമെന്റ് എന്ന വിഷയത്തില്‍ സെമിനാര്‍ ഒരുക്കുന്നു

0
423

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ സ്റ്റുഡന്‍സ് പാര്‍ലമെന്റ് എന്ന വിഷയത്തില്‍ കോഴിക്കോട് ആര്‍ട്‌സ്& സയന്‍സ് കോളേജില്‍ വെച്ച് സെമിനാര്‍ ഒരുക്കുന്നു. ഒക്ടോബര്‍ 11, 12 ദിവസങ്ങളിലാണ് സെമിനാര്‍ നടക്കുക.

‘ദേശം, ദേശരാഷ്ട്രം, വിദ്യാര്‍ത്ഥി രാഷ്ട്രീയം, മതേതര ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ ശ്രീചിത്രന്‍ എം. ജെ-യും, ‘സോഷ്യല്‍ മീഡിയ കാലത്തെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ ഷഫീഖ് സല്‍മാന്‍ കെ-യും പേപ്പര്‍ അവതരിപ്പിക്കും. തുടര്‍ന്ന് ‘ആരാധനാലയങ്ങളില്‍ ലിംഗനീതി ഉറപ്പു വരുത്തേണ്ടതുണ്ടോ?’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥി സംവാദവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here