വടകര: നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം സുധാകരന്‍(65) അന്തരിച്ചു. വടകര ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസ് ജീവനക്കാരനായിരുന്നു. വടകര ചെറുശ്ശേരി റോഡില്‍ കൃരയിലാണ് താമസം. ചൊവ്വ പകല്‍ 12.45ഓടെ വടകര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം എഴുത്തില്‍ കൂടുതല്‍ സജീവമായി. 1975 മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി. അങ്കണം അവാര്‍ഡ്, ജ്ഞാനപ്പാന പുരസ്‌കാരം എന്നിവ ലഭിച്ചു. ബെനഡിക്ട് സ്വസ്ഥമായുറങ്ങുന്നു, ആറാമിന്ദ്രിയം, ക്ഷത്രിയന്‍, വ്യഥ, പ്യൂപ്പ, കാലിഡോസ്‌കോപ്, അവിരാമം, പുനരാഖ്യാനങ്ങള്‍ എന്നിവയാണ് പ്രധാന രചനകള്‍. അച്ഛന്‍: ആവള കുഞ്ഞിരാമക്കുറുപ്പ്. അമ്മ: മന്നത്തില്‍ ദേവകി. ഭാര്യ: ശാലിനി. മക്കള്‍: സുലിന്‍ ഷര്‍ഗില്‍.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല