‘സ്പ്രിന്റ്’ സെലക്ഷൻ ട്രയൽസ് 21 മുതൽ

0
212

സംസ്ഥാന കായിക യുവജനകാര്യാലയം മുഖേന നടപ്പാക്കുന്ന അത്ലറ്റിക് പരിശീലന പരിപാടിയായ ‘സ്പ്രിന്റ്’ ലേക്കുള്ള സെലക്ഷൻ ട്രയൽസ് ഫെബ്രുവരി 21 മുതൽ 28 വരെ നടക്കും. ആദ്യ ഘട്ടമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അത്ലറ്റിക്സിൽ താത്പര്യമുള്ള അഞ്ചു മുതൽ 12 വരെ വയസ് പ്രായമുള്ള കുട്ടികൾക്ക് പദ്ധതിയിൽ പരിശീലനം നൽകും.
ഫെബ്രുവരി 21ന് പത്തനംതിട്ട കുളനട പഞ്ചായത്ത് എച്ച്.എസ്, 22ന് കോട്ടയം പാലാ ജി.എച്ച്.എസ്.എസ്, 23ന് പാലക്കാട് ചെർപ്പുളശേരി ജി.എച്ച്.എസ്.എസ്, 24ന് കണ്ണൂർ പടിയൂർ ജി.എച്ച്.എസ്.എസ്, 25ന് കാസർകോഡ് ഉദിനൂർ ജി.എച്ച്.എസ്.എസ്, 28ന് ഇടുക്കി പാത്തിക്കുടി തോപ്രാംകുടി ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു സെലക്ഷൻ ട്രയൽസ് നടക്കുക. വിദ്യാർഥികൾക്ക് sportskeralasprint.in/registration വഴി ഓൺലൈനായും അതത് സെന്ററുകളിലും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9746423118, 9526328865.

LEAVE A REPLY

Please enter your comment!
Please enter your name here