സദാചാരം : ജാതിയും യുക്തിബോധവും കേരള സമൂഹത്തിൽ

0
329
athmaonline-the-arteria-aadithyan

ആദിത്യൻ

സമൂഹത്തിലെ പെരുമാറ്റങ്ങളെ നിർണയിക്കുന്ന ഔപചാരികമോ അനൗപചാരികമോ ആയ നിയമങ്ങളാണ് സദാചാരങ്ങൾ. ആധുനിക സമൂഹത്തിൽ ഇവ പ്രധാനമായും ഭരണഘടനയുടേയോ നിയമസമഹിതയുടെയോ അടിസ്ഥാനത്തിലാണ് രൂപീകരിക്കപ്പെടുന്നത്. എന്നാൽ ഇന്ത്യൻ സമൂഹത്തിൽ ജാതി കേന്ദ്രീകൃതമായ സാമൂഹ്യ യഥാർഥ്യമാണ് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തിലെ സദാചാര നിർമ്മിതിയിൽ ജാതി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മാർക്സ് പറഞ്ഞതുപോലെ മതാധിഷ്ഠിതമായ ഫ്യൂഡൽ വ്യവസ്ഥയാണ് ഇന്ത്യയിലെ ഫ്യൂഡൽ വ്യവസ്ഥ. അതിൽനിന്ന് ബ്രിട്ടീഷ് ഭരണം കൂട്ടിച്ചേർത്ത മുതലാളിത്തവും കൂടിച്ചേർന്ന സാമൂഹ്യ പരിസരമാണ് ഇന്ത്യൻ സമൂഹത്തിലുള്ളത്. അതുകൊണ്ട് തന്നെ ജാതി ഇന്നും വളരെ ശക്തമായി നിൽക്കുന്ന ഒരു ഘടകമാണ്.ഉത്തരാധുനിക കേരള സമൂഹത്തിലെ സദാചാരത്തെ നിർണ്ണയിക്കുന്ന പ്രധാന ഘടകം ജാതിയാണ്. ശബരിമല വിധിയും അതിന്റെ ഭാഗമായി നടന്ന സംഭവ വികാസങ്ങളും അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.അതുകൊണ്ട് തന്നെ ഓരോ വ്യക്തിയും ഇത് പിൻന്തുടരാൻ നിർബന്ധിതരും ആണ്. ദുർഖേയിം പ്രസ്ഥാവിച്ചപോലെ പരസ്പര ആശ്രയത്തം നിറഞ്ഞ ആധുനിക സമൂഹത്തിൽ ഭൂരിപക്ഷത്തെ അനുസരിക്കാൻ മറ്റവള്ളവർ നിർബന്ധിതരാണ്. ഇവിടെ ഈ ഭൂരിപക്ഷം കാസ്റ്റ് ഹിന്ദുസ് ആണ് അതുകൊണ്ടാണ് ഭരണഘടനാ സദാചാരത്തെ മറികടക്കാൻ ജാതി ഹിന്ദുവിന് കഴിയുന്നതും. അതുകൊണ്ട് ഈ സദാചാരത്തെ വിശകലനം ചെയ്യാതെ പുരോഗമന ആശയങ്ങളുടെ നടത്തിപ്പിന് പ്രാധാന്യമില്ല. ജാതീയതയ്ക്ക് മുകളിൽ കെട്ടിപടുത്ത പുരോഗമനമാണ് കേളത്തിന്റേത്. അതിനെ അഡ്രസ്സ് ചെയ്യാൻ കേരത്തിലെ കമ്മ്യൂണിസ്റ്റ്‌ പുരോഗമന ചിന്തകൾ പോലും തയ്യാറാവുന്നില്ല എന്നത് മറ്റൊരു യഥാർഥ്യമാണ്. ദളിത്‌ രാഷ്ട്രീയം ഇപ്പോഴും സാമൂഹ്യ മുഖ്യധാരയിൽ ചർച്ചചെയ്യപ്പെടാത്തതിന്റെ പ്രധാന കാരണം ഇതാണ്. പുരോഗമത്തിൽ നിന്നുള്ള അന്യവൽക്കരണം നമുക്ക് കേരളം സമൂഹത്തിൽ കാണാൻ കഴിയും. ഇതിനെ അഡ്രെസ്സ് ചെയ്യുക എന്നതാണ് ഈ പ്രശ്നത്തിന്റെ പരിഹാരമാർഗ്ഗം. അല്ലാതെ നമുക്ക് നമ്മുടെ ലൈംഗിക സാമൂഹ്യ കാഴ്ചപ്പടിനെ മാറ്റാൻ കഴിയില്ല. കാരണം കറുത്തവൻ അവൾ മരിച്ചാൽ, മേൽജാതി യിലെ ആളുകൾ താഴ്ന്ന ജാതിയിപ്പെട്ടവരെ വിവാഹം കഴിച്ചാൽ,ആചാരങ്ങളെ എതിർത്തു സംസാരിച്ചാൽ നമ്മൾ അനുഭവിക്കുന്ന ട്രോമ അവസാനിക്കണമെങ്കിൽ ജതീയതയെ അടിസ്ഥാനമാകിയുള്ള സദാചാര നിർമിതിയെ വിശകലനം ചെയ്യേണ്ടതുണ്ട് എതിർക്കേണ്ടതുണ്ട് എന്നാൽ മാത്രമേ നമുക്ക് കേരളത്തെ പുരോഗമന സമൂഹമായി പറയാൻ കഴിയൂ. സാമൂഹ്യ പരിഷ്ക്കരങ്ങളിൽനിന്ന് വ്യതിചലിച്ച് നൂറ്റാണ്ടുകൾ പിന്നിലേക്കുള്ള അതിവേഗയാത്രയിലാണ് ഇന്ത്യൻ സമൂഹം. അതുകൊണ്ടുതന്നെ പുരോഗമന  ആശയങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞേ പറ്റൂ. അല്ലെന്നാൽ കേരള സമൂഹം യുപി ആകാൻ അധിക സമയം വേണ്ട.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here