SPEED TIGHT

0
620

ഹർഷദ്

Sleep Tight (2011)
Dir. Jaume Balagueró
Country: Spain

ദിവസവും ജോലി കഴിഞ്ഞ് ക്ഷീണിച്ച് ബെഡിലേക്കു ചായുന്ന ക്ലാര എന്ന സുന്ദരിപ്പെണ്ണ് അറിഞ്ഞിരുന്നില്ല എന്നും അവളുറങ്ങിക്കഴിഞ്ഞാല്‍ അവളെ വാരിപ്പുണര്‍ന്ന് കൊണ്ട് മറ്റൊരാളു കൂടി തന്റെ ബെഡിലുണ്ടാവുന്നു എന്ന കാര്യ..!! ആ അപാര്‍ട്ടുമെന്റിലെ കെയര്‍ടേക്കറായ സീസറിന്റെ കാര്യമായ വിനോദം ഇത് തന്നെയാണ്. എല്ലാ മുറിയുടെയും സ്‌പെയര്‍ കീ കൈവശമുള്ള സീസര്‍ വളരെ സമര്‍ത്ഥമായും ഒരു തെളിവുകളും അവശേഷിപ്പിക്കാതെയുമാണ് ഈ ‘കിടത്തം’ തുടരുന്നു. തീരെ വയ്യാതെ, സംസാരിക്കാന്‍ പോലുമാവാതെ ഹോസ്പിറ്റലൈസ്ഡായ അമ്മയോട് പക്ഷേ, സീസര്‍ എല്ലാം പറയും. കാര്യങ്ങളിങ്ങനെ പൊയ്‌ക്കൊണ്ടിരിക്കേ ഒരു രാത്രി സീസര്‍ ക്ലാര ഉറങ്ങുന്നതും കാത്ത് അവളുട െകട്ടിലിനടിയില്‍ കിടക്കവേ അവള്‍ വന്നത് തന്റെ ബോയ്ഫ്രണ്ടുമൊത്തായിരുന്നു... ഇനി നിങ്ങള്‍ കാണുക. കേള്‍ക്കുമ്പോള്‍ ഒരു സാദാ പൈങ്കിളിസിനിമാകഥ പോലെ തോന്നുമെങ്കിലും സങ്കതി അങ്ങനെയല്ല. ഇതിലെ സീസറായി ജീവിച്ച യൂയി തോസര്‍ (Luis Tosar) എന്ന സ്പാനിഷ് നടന്‍ ഗോയ അവാര്‍ഡ് അടക്കം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഒരു പുലിയാകുന്നു. കാണുക, യൂയിയുടെ പ്രകടനം..

LEAVE A REPLY

Please enter your comment!
Please enter your name here