സൂര്യ ഗായത്രിയുടെ മലർവാക പൂക്കും കാലം….

0
346
soorya-gayathri

വസന്തം വിരിയിച്ച വർണ്ണപ്പകിട്ടുകളുടെ സ്വാഭാവിക സൗന്ദര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ഒരമ്മയ്ക്കു തന്റെ കുഞ്ഞിനോടുണ്ടാകുന്ന ആത്മസ്നേഹത്തിന്റെ ബഹിർസ്ഫുരണമാണ് ഈ പാട്ടിന്റെ പ്രമേയം. നമ്മുടെയെല്ലാം പ്രിയങ്കരിയായ യുവഗായിക ജൂനിയർ സുബ്ബലക്ഷ്മി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂര്യഗായത്രിയാണ് ഈ ഗാനം പാടി അഭിനയിച്ചിരിക്കുന്നത്. സൂര്യയുടെ ശാന്തവും മാധുര്യമേറിയതുമായ ശബ്ദം ഒരു കുളിർകാറ്റിന്റെ സൗമ്യസ്പർശംപോലെ നിങ്ങളുടെ മനസ്സിനെ നിർമ്മലമാക്കുമെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം. മിനി നാരായണനാണ് ഗാനത്തിന് വരികളൊരുക്കിയത്. പ്രശാന്ത് ശങ്കർ സംഗീതം പകർന്നിരിക്കുന്നു. ഈ ഗാനത്തിന്റെ ചിത്രീകരണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് പ്രസാദ് ശങ്കർ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here