വർണ്ണവെറി നിറഞ്ഞ പോസ്റ്റുമായി ട്രോൾ പേജ്, പ്രതികരിച്ച് സാമുവൽ

0
505

സുഡാനി ഫ്രം നൈജീരിയ എന്ന തന്റെ ആദ്യചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവർന്ന സാമുവൽ റോബിൻസണെ കുറിച്ച് വർണവിവേചനത്തിന്റെ വൃത്തികെട്ട പോസ്റ്റുമായി ട്രോൾ പേജ്. മലയാളത്തെയും മലയാളികളെയും ഇപ്പോഴും സജീവമായി ഫോളോ ചെയ്യുന്ന സാമുവൽ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിൽ വന്ന പോസ്റ്റിനെ സമൂഹമാധ്യമത്തിലൂടെ ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

പോസ്റ്റ്‌ വായിക്കാം,

ഇതിനെ തമാശയെന്ന് പറഞ്ഞ് തള്ളിക്കളയുന്നവരോട് . ഒരു വ്യക്തിയുടെ വംശത്തെ ആക്രമിക്കുകയെന്നത് ഉൾക്കൊള്ളാനാവുന്ന ഒന്നല്ല. ഇത് ഒരു ഭീകരമായ ഭയാനകമായ സംഗതിയാണ് – ഒരു വ്യക്തി ഒരു പ്രത്യേക രീതിയിൽ ജനിച്ചതിനാൽ അയാളെ ചീത്തയെന്ന് മുദ്രകുത്തുന്നത് പോലെ. ഒരാൾ കറുത്തവനോ ഇന്ത്യക്കാരനോ അമേരിക്കക്കാരനോ ഏതെങ്കിലും ഒരു വംശത്തെ പ്രതിനിധാനം ചെയ്യുന്നവനോ ആയതിന്റെ പേരിൽ അയാളെ കത്തികൊണ്ട് കുത്തിവീഴ്ത്തുന്നതിന് തുല്യമാണിത്. അവിശ്വസനീയമാണിത്,വേദനാജനകമാണിത്. നമ്മളേവരുമാദ്യം മനുഷ്യരാവാൻ പഠിക്കണം..

To those calling it a Joke. There is no time when attacking a person’s race is okay. It a horrible horrible thing to do – its like trying to get a person to feel bad for being born a certain way… Its almost the same as stabbing a random person just because he/she is black or Indian or American or any race. What the hell is up with that??! It Hurts. We should all be humans first.

 

സാമുവല്‍ റോബിന്‍സണിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്‌: https://m.facebook.com/story.php?story_fbid=1921730934573577&id=100002100665825

LEAVE A REPLY

Please enter your comment!
Please enter your name here