നാടകസിനിമാ പ്രവർത്തകൻ | കോഴിക്കോട്
കേരളത്തിലെ കുട്ടികളുടെ നാടക വേദിയില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയ നാടക രചയിതാവ്. സ്കൂള്‍ നാടക വേദിയുടെ രംഗഭാഷയെ പുതുക്കി പണിത നാടക സംവിധായകന്‍. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ നിരന്തരമായി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിരുന്ന നാടകപ്രതിഭ. ഇപ്പോൾ ചലച്ചിത്ര രംഗത്ത് സജീവമാകുന്നു.
പഠനവും വ്യക്തിജീവിതവും
കൃഷ്ണന്‍ എം, ലീല എം ദമ്പതികളുടെ മകനായി 1975 ജനുവരി പത്തിന് ജനനം. എടക്കുളം വിദ്യാതരംഗണി എല്‍. പി, പൊയില്‍ക്കാവ് യു.പി, പൊയില്‍ക്കാവ് ഹൈസ്കൂള്‍ എന്നിവിടങ്ങില്‍ നിന്ന് സ്കൂള്‍ വിഭ്യാഭ്യാസം. കോഴിക്കോട് ഗവ: ആര്‍ട്സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ഡോ: പല്‍പ്പു മെമ്മോറിയല്‍ ബി. എഡ് കോളജില്‍ നിന്ന് അധ്യാപക പരിശീലനം. നിലവില്‍ തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ അധ്യാപകന്‍.
ജീവിതപങ്കാളി: രഞ്ജന കെ.
മകൾ: ദല ആര്‍. എസ്
സഹോദരങ്ങള്‍: വിനോദന്‍, വിജയന്‍, ഗീത
പ്രവര്‍ത്തന മേഖല
യു.പി സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സ്കൂള്‍ നാടകാഭിനയത്തിലൂടെ നാടക രംഗത്ത്. പഠന കാലഘട്ടത്ത് കോളേജ് – യൂണിവേഴ്സിറ്റി തല നാടക മത്സരങ്ങളില്‍ സജീവമായി ഇടപെട്ടു. അധ്യാപകനായതോടെയാണ് നാടകരചനയിലേക്കും സംവിധാനത്തിലേക്കും കടന്നത്. അധ്യാപകൻ, നാടകരചയിതാവ്, സംവിധായകൻ എന്നിവ കൂടാതെ ഗായകൻ, കാവ്യാലാപകൻ, നാടൻപാട്ടു കലാകാരൻ, ഗാനരചയിതാവ്, തിയറ്റർ പരിശീലകൻ, പ്രാസംഗികൻ തുടങ്ങീ നിലകളിലും സജീവമാണ്. ഇപ്പോൾ തിരക്കഥാരചനയിൽ സജീവമാകുന്നു.
പ്രധാന നാടകങ്ങള്‍
ആത്തോപൊറത്തോ
കാന്താരിപ്പൊന്ന്
കാക്ക
എലിപ്പെട്ടി
സുപ്രഭാതം
അരേ മൈ ഗോഡ്
ചക്കരപ്പന്തൽ
നാടക സമാഹാരങ്ങള്‍
ആത്തോ പൊറത്തോ (മാതൃഭൂമി ബുക്സ്)
കാന്താരിപ്പൊന്ന് (ഡി സി ബുക്സ്)
എലിപ്പെട്ടി (കറന്റ് ബുക്ക്സ്, തൃശ്ശൂർ )
അവാര്‍ഡുകളും നേട്ടങ്ങളും
- ആത്തോ പൊറത്തോ’ പുസ്തകത്തിന് 2013ല്‍ ബാലസാഹിത്യത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്
- 2015ല്‍ ചേമഞ്ചേരി നാരായണന്‍ നായര്‍ പ്രഥമ പുരസ്‌കാരം
- നന്മയുടെ കെ.ടി മുഹമ്മദ് സംസ്ഥാന നാടക രചനാ മത്സരത്തില്‍ രണ്ട് വര്‍ഷം സമ്മാനിതമായി
- 2012ല്‍ തിരക്കഥയ്ക്കും 2013ല്‍ നാടക രചനയ്ക്കും സംസ്ഥാന വിദ്യാരംഗം അവാര്‍ഡ്
- സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി മികച്ച നാടകങ്ങളുടെ ശില്പി
- 2010, 2014 വര്‍ഷങ്ങളില്‍ മികച്ച നാടകങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ‘ആത്തോ പൊറത്തോ’, ‘കാക്ക’ എന്നിവയുടെ രചനയും സംവിധാനവും
- 2011ല്‍ മികച്ച നാടകമായ ‘പച്ചപ്ലാവില’യുടെ സംവിധാനം.
- 2012, 2015 വര്‍ഷങ്ങളില്‍ മികച്ച രണ്ടാമത്തെ നാടകങ്ങളായ കാന്താരിപ്പൊന്ന്, കറിവേപ്പില എന്നിവയുടെ രചനയും സംവിധാനവും
- 2018ല്‍ മികച്ച നാടകങ്ങളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട ‘എലിപ്പെട്ടി’ എന്ന നാടകത്തിന്റെ രചനയും സംവിധാനവും.
- 2022 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ പുഴു എന്ന സിനിമക്കുളളിലെ നാടകമായ തക്ഷകൻ എഴുതി സംവിധാനം ചെയ്തു. സിനിമയിലെ ഗാനരചനയും നിർവഹിച്ചു.
- സംസ്ഥാന കേരളോത്സവത്തിലും കോഴിക്കോട് സര്‍വ്വകലാശാല കലോത്സവത്തിലും അഭിനയത്തിന് അംഗീകാരം.
- കേരള പാഠപുസ്തക സമിതി അംഗമായിരുന്നിട്ടുണ്ട്.
- കോഴിക്കോട് ആകാശവാണിയില്‍ ന്യൂസ് റീഡറായും അനൗണ്‍സറായും പ്രവര്‍ത്തിച്ചിരുന്നു.
- കുഞ്ഞാണ്ടി അനുസ്മരണ ഒറ്റയാള്‍ നാടക മത്സരത്തില്‍ അംഗീകാരം.
- ഊശാന്‍താടി രാജാവ്, പച്ചപ്ലാവില എന്നീ നാടകങ്ങള്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
- സര്‍വ്വകലാശാല, സ്‌കൂള്‍ കലോത്സവങ്ങളില്‍ വിധികര്‍ത്താവായി പ്രവര്‍ത്തിക്കാറുണ്ട്.
-
നാടക – സിനിമാ നടൻ അപ്പുണ്ണി ശശി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ചക്കരപ്പന്തൽ എന്ന ഒറ്റയാൾ നാടകത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചു. നാടകലോകത്ത് ചർച്ച ചെയ്യപ്പെടുകയും നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത ഈ നാടകം ഇന്ത്യക്കകത്തും വിദേശത്തുമായി നിരവധി വേദികൾ പിന്നിട്ടു കഴിഞ്ഞു.
വിലാസം
മണമല്‍, എടക്കുളം പി. ഒ, കൊയിലാണ്ടി, കോഴിക്കോട് – 673306
sivadaspoyilkav@gmail.com, Phone: 9446197951
Sivadas Poyilkav
Dramatist, Teacher
Poyilkavu, Kozhikode
Sivadas Poyilkav is a famous playwright who actively interacts with the children’s theatrical stages of Kerala. He is the Drama director who renovates the visual language of school drama stages. Sivadas is a talented dramatist, who regularly wins awards in the Kerala State School Fest, one of the largest Artistic event of Asia.
Personal Life and Education
He was born to Krishnan M and Leela M on 10th January 1975. He earned his school education from Vidhyatharangani L P School, Poyilkavu UP School and Poyilkavu HSS. He was graduated in English literature from Govt. Arts College Kozhikode. He got teacher training from Dr. Palpu Memorial College of B.Ed. At present, Sivadas Poyilkav is working as a teacher at Thiruvangur Higher Secondary School.
Spouse: Ranjana
Daughter: Dala R S
Siblings: Vinodhan, Vijayan, Geetha
Sivadas started his art carrier as an actor in his early school days. He was more active in the theatre field during his college days. He actively participated in the College – University level arts fests. Moreover, he composes and sings songs.
Major Works
Atho Poratho
Kaanathariponnu
Kakka
Elippetti
Suprabhatham
Are my god
Chakkarappanthal
Drama Collections
Atho poratho (Mathrubhumi Books)
Kaanathariponnu (DC Books)
Awards and Recognition
- State Bala Sahithya Award (Atho poratho, 2013)
- Chemmancheri Narayanan Nair Award (2015)
- Won Nanma K T Muhammed State Drama Writing Competition, two times.
- State Vidhayarangam Award for script writing (2012) and Drama writing (2013)
- He is a man behind many plays that continuously win prizes in the state school art festival.
- Kakka and Atho poratho won Best Drama Award in 2010 and 2014
- Pacha plavila won the best Drama in 2011
- Kaanthari ponnu and Kariveppila won the second best drama in 2012 and 2015, written and directed by him
- He was the writer and director of the drama Elippetti, is the one of the best Drama in 2018
- Sivadas Poyilkavu got Recognition from University of Calicut and in Keralolsavam, for his acting
- He was member at Textbook Committee, SCERT
- He worked at Kozhikode Aakashavaani, as news reader and announcer
- He got recognition at Kunjaandi Memorial one act play
- Dhooradrshan telecasted his dramas named Oshanthadi Raajaavu and Pacha plavila
- He worked as judge in University and school art festivals
- Sivadas Poyilkavu is the narrator and director of the solo Play Chakkarappanthal, which is being performed by drama and film actor Appunni Sasi. The Play, which was widely discussed and critically acclaimed, has reached many venues in India and abroad.
Reach out at:
Sivadas Poyilkavu, Manamal, Edakkulam P O, Koyilandy, Kozhikode-673306
sivadaspoyilkav@gmail.com., Mobile: 9446197951
Facebook: https://www.facebook.com/sivadas.poyilkav
…
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ :
editor@athmaonline.in, Whatsapp : 918078816827
[…] പ്രവണതയെ പരിഹസിച്ചുകൊണ്ട് ശിവദാസ് പൊയില്‍ക്കാവ് ഒരുക്കിയ ഗാനമാണ് […]
[…] ആരാണെന്ന് ഞാൻ ചോദിച്ചു. ശിവദാസ് പൊയിൽക്കാവ്. അദ്ദേഹത്തെക്കുറിച്ച് ഞാൻ ധാരാളം […]