ആക്ഷന്‍ പടവുമായി വിജയ് സേതുപതി വീണ്ടും. അരുണ്‍ കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിന്ധുബാദിന്റെ ടീസറെത്തി. സേതുപതി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ പുറത്തുവിട്ടത്.
ഹിറ്റ് ജോഡികളായ സേതുപതിയും, സംവിധായകന്‍ എസ്.യു അരുണ്‍ കുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരുവരും ഒന്നിച്ച ‘പന്നയ്യാരും പത്മിനി’യും, ‘സേതുപതി’യും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച ചിത്രങ്ങളാണ്. ആ മാജിക് ആവര്‍ത്തിക്കാനാണ് ഇരുവരും വീണ്ടും എത്തുന്നത്.
അഞ്ജലിയാണ് സിന്ധുബാദില്‍ വിജയ് സേതുപതിയുടെ നായിക. എസ് എന്‍ രാജരാജന്റെ കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍ രാജയുടേതാണ്.