മിനിമൽ സിനിമയുടെ ഷോർട്ട് ഫിലിം- ഡോക്യുമെന്ററി ഫെസ്റ്റ് 14 മുതൽ 17 വരെ

0
236
minimal cinemaa

കോഴിക്കോട്: മിനിമൽസിനിമ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഷോർട്ട് ഫിലിം-ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ്  ഫെബ്രുവരി 14 മുതൽ 17 വരെ കോഴിക്കോട് ഓപ്പൻ സ്‌ക്രീൻ തിയേറ്ററിൽ നടക്കും. ന്യൂവേവ് ഫിലിം സ്‌കൂളിന്റെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

വിപിൻ വിജയ്‌ ഡയറക്ടർ ഫോക്കസ്

30 ഹ്രസ്വചിത്രങ്ങൾക്കു പുറമെ ഇത്തവണ ഡയറക്ടർ ഫോക്കസ് വിഭാഗത്തിൽ  വിപിൻ വിജയ്‌യുടെ നാളിതുവരെയുള്ള മുഴുവൻ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു. അടൂർ ഗോപാലകൃഷ്ണനെക്കുറിച്ചുള്ള ഡോക്യുമെന്ററി ആയ Feet upon the ground ആണ് ഉദ്ഘാടന ചിത്രം. 14 ന് വൈകുന്നേരം 5 മണിക്കാണ് പ്രദർശനം.

ചിത്രസൂത്രം, പ്രതിഭാസം എന്നീ ഫീച്ചർ സിനിമകൾ ഉൾപ്പെടെ വിപിൻ വിജയ് യുടെ 20 വർഷക്കാലത്തെ 12 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. 17 ന് വൈകുന്നേരം 5 മണിക്ക് പ്രദർശിപ്പിക്കുന്ന പ്രതിഭാസം ആണ് സമാപന ചിത്രം.

സജീദ്‌ നടുത്തൊടി സംവിധാനം ചെയ്ത, നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ A Diary on blindness ന്റെ പ്രത്യേക  പ്രദർശനവും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ട്. രമിത് കുഞ്ഞിമംഗലത്തിന്റെ വിഷ്വൽ സ്കെച്ചുകളാണ് ഫെസ്റ്റിവലിന്റെ മറ്റൊരു ആകർഷണം. സിനിമകൾക്കുശേഷം സംവിധായകരുമായുള്ള മുഖാമുഖവും ഉണ്ടായിരിക്കും. ഡെലിഗേറ്റ് ഫീ 200 രൂപ. രജിസ്‌ട്രേഷന് ഓപ്പൻ സ്ക്രീനിലോ ന്യൂവേവ് ഫിലിം സ്കൂളിലോ നേരിട്ട് എത്തി പാസുകൾ കരസ്ഥമാക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here