ധബോൽക്കർ ഗ്രന്ഥാലയം ഉദ്ഘാടനവും ചെറുകഥാ മത്സരവും

0
760

കോഴിക്കോട് ജില്ലയിലെ ഇരുവള്ളൂരിൽ ധബോൽക്കർ ഗ്രന്ഥാലയം 2018 മെയ് 28-ന് പ്രശസ്ത സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ യുവസമിതിയും ധബോൽക്കർ ഗ്രന്ഥാലയവും സംയുക്തമായി ഓൺലൈൻ ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. 30 വയസ്സില്‍ താഴെയുള്ളവര്‍ക്കായാണ് മത്സരം. ആയിരം വാക്കുകള്‍ കവിയാത്ത രചനയാണ് മത്സരത്തിനായി പരിഗണിക്കുക. കഥ അയക്കേണ്ട അവസാന തീയതി ജൂണ്‍ 5-ആണ്.  കഥ ടൈപ്പ് ചെയ്തോ, കടലാസിൽ എഴുതിയോ, വ്യക്തമായി ഫോട്ടോയെടുത്തോ അയക്കാവുന്നതാണ്. മത്സരത്തിന് പ്രത്യേക വിഷയം ഇല്ല. dabholker.library@gmail.com  എന്ന മെയിൽ ID-യിലോ, 9526587594 ,8891977648 എന്നീ  വാട്സ് ആപ്പ് നമ്പറുകളിലോ കഥ അയക്കാവുന്നതാണ്. മത്സരാര്‍ത്ഥികളുടെ കഥയുടെ മേലുള്ള പകർപ്പവകാശം ജില്ലാ യുവസമിതിക്കായിരിക്കും. മത്സരഫലം ജൂൺ 20 ന് YUVASAMITHI KOZHIKODE (Page link https://www.facebook.com/Yuvasamithi-Kozhikode-776272892575530/ ) എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. സമ്മാന ജേതാക്കളെ നേരിട്ടറിയിക്കുകയും ചെയ്യും.

കൂടുൽ വിവരങ്ങൾക്ക്: നിഖിൽ-91 9562688103, മേഘ-9526587594 , വിനു-8891977648

 

LEAVE A REPLY

Please enter your comment!
Please enter your name here