ശാസ്ത്രഗതി ശാസ്ത്രകലാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

0
104

ശാസ്ത്രഗതി മാസികയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശാസ്ത്രകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. സൃഷ്ടികള്‍ മൗലികമായിരിക്കണം. പുനരാഖ്യാനമോ മുമ്പ് ഏതെങ്കിലും മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതോ ആകാന്‍ പാടില്ല. മലയാളത്തില്‍ ടൈപ്പുചെയ്ത ശാസ്ത്രഗതിയുടെ വിലാസത്തില്‍ ഇ-മെയില്‍ ചെയ്യുകയും ശാസ്ത്രഗകതി ഓഫീസിലേക്ക് തപാലില്‍ അയക്കുകയും വേണം. ടൈപ്പുചെയ്ത കോപ്പി എ4 വലുപ്പത്തില്‍ 6 പുറത്തില്‍ കവിയാന് പാടില്ല. സൃഷ്ടി മുമ്പ് ഒരു മാധഅയമത്തിലും പ്രസിദ്ധീകരിച്ചിട്ടില്ലായെന്ന സാക്ഷ്യപത്രവും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയിം ഏതാനും വാക്കുകളില്‍ സ്വയം പരിചയപ്പെടുത്തുന്ന രേഖയും സൃഷ്ടിയോടൊപ്പം അയക്കണം. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി 31/12/2023. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം ശാസ്ത്രഗതി പത്രാധിപസമിതിയിലും പ്രസിദ്ധീകരണ സമിതിയിലും നിക്ഷിപ്തമായിരിക്കും. പ്രസിദ്ധീകരിക്കാത്ത രചനകള്‍ തിരിച്ചയക്കുന്നതല്ല. 15,000 രൂപയാണ് ഒന്നാം സമ്മാനം. യഥാക്രമം രണ്ടും മൂന്നും സ്ഥാനകാര്‍ക്ക് 10,000 രൂപയും 5,000 രൂപയും നല്‍കും. സൃഷ്ടികള്‍ അയക്കേണ്ട വിലാസം: പത്രാധിപര്‍, ശാസ്ത്രഗതി, പരിഷദ് ഭവന്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തിരുവനന്തപുരം-695001. ഇമെയില്‍: sasthragathy@gmail.com


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here