സ്‌കോള്‍ കേരള മുഖേന 2018-20 ബാച്ചിലേക്കുള്ള ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം ആരംഭിച്ചു. എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച് വിവിധ കാരണങ്ങളാൽ റെഗുലർ സ്കൂൾ പഠനത്തിന് സാധിക്കാത്തവർക്ക് ഹയർ സെക്കണ്ടറി തല വിദ്യാഭ്യാസം നിർവ്വഹിക്കുന്നതിനുള്ള അവസരമാണ് സ്കോൾ കേരള പ്രധാനമായും നൽകുന്നത്.
സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആന്റ് ലൈഫ് ലോഗ് ലേണിംഗ് ( സ്കോൾ കേരള ) ഒരു ആജീവാനന്ത വിദ്യാഭ്യാസ സ്വയം ഭരണ സ്ഥാപനമാണ്. ഹയർ സെക്കണ്ടറി കോഴ്സിന് റെഗുലർ സ്കൂളിൽ പ്രവേശനം ലഭിക്കാത്തവർക്കും മറ്റ് കാരണങ്ങളാൽ റെഗുലർ സ്കൂളിൽ പഠനം നടത്താൻ സാധിക്കാതിരുന്നവർക്കും തൊഴിലിനൊപ്പം ഹയർ സെക്കണ്ടറി പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും സ്കോൾ കേരള വഴി ഹയർ സെക്കണ്ടറി കോഴ്സിന് ചേർന്ന് മുഖ്യധാരാ വിദ്യാഭ്യാസം നടത്താൻ സാധിക്കും.
പ്ലസ് വൺ പൂർത്തിയാക്കുകയും എന്നാൽ പ്ലസ് റ്റു പഠനം പൂർത്തിയാക്കാൻ കഴിയാത്തതുമായ വിദ്യാർത്ഥികൾക്ക് രണ്ടാം വർഷ പ്രവേശനം വഴി കോഴ്സ് പൂർത്തിയാക്കാനുള്ള അവസരവും സ്കോൾ കേരള നൽകുന്നു.
എസ് എസ് എല്‍ സി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ജൂലൈ 31 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ആഗസ്ത് 10 വരെയും ഫീസടച്ച് www.scolekerala.org ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധിയില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0497 2702706.