എസ്ബിഐ-യില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
163

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2,000 ഒഴിവാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ തത്തുല്യ യോഗ്യത. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രില്‍ 22. ശമ്പളം 23,700 -42,020 രൂപ.

ഓണ്‍ലൈന്‍ രീതിയില്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ഉണ്ടാകും. ജൂണ്‍ 8,9,15,16 തിയതികളില്‍ പ്രിലിമിനറി പരീക്ഷ നടക്കും. ഇതില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ജൂലൈ 20-നു മെയിന്‍ പരീക്ഷ നടത്തും. എഴുത്തുപരീക്ഷയ്ക്ക് ശേഷം ഗ്രൂപ്പ് എക്‌സര്‍സൈസും അഭിമുഖവും നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷം പ്രൊബേഷനുണ്ടാകും

കേരളത്തില്‍ കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്മൂര്‍, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രമുണ്ട്. മെയില്‍ പരീക്ഷ കൊച്ചിയിലും തിരുവനന്തപുരത്തും നടക്കും. 750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗം, അംഗപരിമിതര്‍ എന്നിവര്‍ക്ക് 125 രൂപ മതി.

വിശദവിവരങ്ങള്‍ക്ക്‌: www.bank.sbi/careers, www.sbi.co.in/careers

LEAVE A REPLY

Please enter your comment!
Please enter your name here