അന്തരിച്ച, നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സന്തോഷ് ജോഗിയുടെ സ്മരണാര്‍ത്ഥം സാപിയന്‍സ് ലിറ്ററേച്ചര്‍ നല്‍കുന്ന പ്രഥമ സന്തോഷ് ജോഗി സ്മാരക നോവല്‍ പുരസ്കാരത്തിന് കണ്ണൂര്‍ സ്വദേശിനിയായ ഷൈന അര്‍ഹയായി. ഷൈനയുടെ ‘ചര രാശി’ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വി.ആര്‍ സുധീഷ്, വി.ടി ജയദേവന്‍, അജിത്ത് നീലാഞ്ജനം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണ്ണയിച്ചത്. പതിനയ്യായിരം രൂപയും ശില്‍പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഡിസംബറില്‍ സാപിയന്‍സ് ലിറ്ററേച്ചറിന്‍റെ വാര്‍ഷികാഘോഷ വേളയില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.