കൊച്ചി: ചേര്‍ത്തല ശ്രീനാരായണ കോളേജിലെ മലയാളം അധ്യാപകനായിരുന്ന ഒ എസ് സഞ്ജീവിന്റെ സ്മരണാര്‍ഥം സഞ്ജീവനം സാംസ്‌കാരികസമിതി ഏര്‍പ്പെടുത്തുന്ന ‘സഞ്ജീവനം’ കാവ്യപുരസ്‌കാരത്തിനായി കോളേജ് വിദ്യാര്‍ഥികളില്‍ നിന്ന് കവിത ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര ഗവേഷക വിദ്യാര്‍ഥികള്‍ക്ക് അയക്കാം. 10,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
തെരഞ്ഞെടുക്കുന്ന 25 കവിതകളുടെ രചയിതാക്കള്‍ക്ക് ആഗസ്റ്റ് അഞ്ചിനും ആറിനും ചേര്‍ത്തല എസ്എല്‍ പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തില്‍ ‘മഴ’ എന്ന പേരില്‍ കവിതക്യാമ്പും സംഘടിപ്പിക്കും. വിശദവിവരങ്ങള്‍ക്ക്: 9947528616, 9947767771
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല