ധൂം സിനിമകളുടെ സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു

0
55

ധൂം, ധൂം 2 സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സഞ്ജയ് ഗാധ്വി (56) അന്തരിച്ചു. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ സഞ്ജയ്ക്ക് നെഞ്ചു വേദന അനുഭപ്പെടുകയായിരുന്നു.

സഞ്ജയുടെ 57-ാം ജന്മദിനത്തിന് മൂന്ന് ദിവസം ബാക്കിനില്‍ക്കെയായിരുന്നു അന്ത്യം. 2000ല്‍ തേരേ ലിയോ എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് സംവിധായകനായി അരങ്ങേറിയത്. യഷ് രാജ് ഫിലിംസിന് വേണ്ടി ചെയ്ത ധൂം. ധൂം 2 എന്നീ സിനിമകളിലൂടെയാണ് സഞ്ജയ് ശ്രദ്ധേയനാവുന്നത്.

കിഡ്‌നാപ്പ്, മേരേ യാര്‍ കി ഷാദി ഹേ, ഓപ്പറേഷന്‍ പരിന്ദേ, അജബ് ഗജബ് ലവ് എന്നിവയാണ് സഞ്ജയ് ഗാധ്വി സംവിധാനം ചെയ്ത മറ്റു സിനിമകള്‍. 2020ല്‍ റിലീസ് ചെയ്ത ഓപ്പറേഷന്‍ പരിന്ദേയാണ് സഞ്ജയ് ഗാധ്വി സംവിധാനം ചെയ്ത അവസാന ചിത്രം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here