സഖീ നിന്നെയും കാത്ത്

0
637

കവിത

വർഷ എ.പി

നിന്റെ കണ്ണിലെ പ്രണയത്തിന്റെ തീക്ഷ്ണത കെട്ടുപോയിരിക്കുന്നു സഖി…
നിന്റെ മുഖത്തെ മധുരപുഞ്ചിരിയിൽ മങ്ങലേറ്റിരിക്കുന്നു
നിന്റെ പൈങ്കിളി കിന്നാരങ്ങൾ എന്നിൽ നിന്നും ഓടിയൊളിച്ചിരിക്കുന്നു
നിന്റെ പരിഭവ കണ്ണുനീർത്തുള്ളികൾ എന്റെ കണ്ണുകളുടെ കാണാമറയത്തേക്കു- പോയ്മറഞ്ഞിരിക്കുന്നു
നിന്റെ വിരഹം എന്നെ വലിഞ്ഞുമുറുകും മുന്നേ –
ഞാൻ യാത്രയാകാം
നിനക്കുമുന്നെ –
അങ്ങു സ്വർഗ്ഗത്തിലേക്ക്
എന്നിട്ടു ഞാനാ സ്വപ്നം പണിതുയർത്താം നാം ഒരുമിച്ചു മോഹിച്ച പ്രണയ കൂടാരം
ഭൂമിയിൽ നിന്റെ ഹൃദയമിടിപ്പു നിൽക്കുന്ന നിമിഷം നീ യാത്ര തിരിക്കുക
അങ്ങു സ്വർഗ്ഗത്തിലേക്ക്
സ്വപ്നകവാടത്തിനുള്ളിലേക്ക്.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here