സാഹിത്യ അക്കാദമി യുവ സാഹിത്യകാര ശില്പശാല

0
845

കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തിന്റെ സഹകരണത്തോടെ സെപ്റ്റംബര്‍ 7, 8, 9 തീയതികളില്‍ ചെറായിയില്‍വച്ച് സംസ്ഥാനതലത്തില്‍ സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. 18 വയസ്സുമുതല്‍ 40 വയസ്സുവരെയുള്ള യുവ എഴുത്തുകാര്‍ക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, യാത്രാബത്ത എന്നിവയും സാക്ഷ്യപത്രവും അക്കാദമി നല്‍കും. മലയാളത്തില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും  കഥ, കവിത, നിരൂപണം, ആസ്വാദനം, വായനാക്കുറിപ്പ് തുടങ്ങിയ ഏതെങ്കിലും മേഖലയിലെ സ്വന്തം രചനയും സഹിതം ആഗസ്റ്റ് 16-ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-680020 എന്ന വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍: 0487 2331069,
ഇ-മെയില്‍: keralasahithyaakademi@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here