സച്ചി കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
133

ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സ്മരണ നിലനിര്‍ത്തുന്നതിന് രൂപീകരിച്ച സച്ചി സ്മാരകസമിതി, സച്ചിക്ക് കവിതയോട് ഉണ്ടായിരുന്ന ആഭിമുഖ്യത്തെ ആദരിക്കുന്നതിനായി മികച്ച മലയാള കവിതാസമാഹാരത്തിന് കഴിഞ്ഞ വര്‍ഷം സച്ചി കവിതാപുരസ്‌കാരം ഏര്‍പ്പെടുത്തുകയുണ്ടായി. 25,000 രൂപയുെ സ്മൃതിമുദ്രയും അടങ്ങുന്ന രണ്ടാമത് സച്ചി പുരസ്‌കാരത്തിന് പരിഗണിക്കുന്നതിനായി 2020 ജനുവരി ഒന്നിനും 2022 ഡിസംബര്‍ 31നു മദ്ധ്യേ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കാവ്യകൃതിയുടെ മൂന്ന് കോപ്പികള്‍ ഡിസംബര്‍ ഒന്നിനുള്ളില്‍ പ്രൊഫ. എം ഹരിദാസ്, ചെയര്‍മാന്‍, സച്ചി സ്മാരകസമിതി, ശ്രീപദം, വിയ്യൂര്‍, തൃശ്ശൂര്‍ 680010 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഡിസംബര്‍ 30ന് കേരള സാഹിത്യ അക്കാദമി ആഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കുന്നതാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here