അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനും ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. മുസ്‌ലീം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിച്ച് ഇന്ത്യന്‍ മുസ്‌ലിങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള ശുപാര്‍ശകളും പരിഹാരനടപടികളും നിര്‍ദേശിച്ച സച്ചാര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു ഇദ്ദേഹം.
ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുന്നതിനായി മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ നിയോഗിച്ച ഒരു ഉന്നതാധികാര സമിതിയാണ് രജീന്ദർ സച്ചാർ സമിതി. തൊഴിൽ ,വിദ്യാഭ്യാസം, താമസം എന്നീ രംഗങ്ങളിൽ മുസ്‌ലിംകൾക്ക് അവസര സമത്വം ഉറപ്പു വരുത്തുന്നതിനായി സ്വീകരിക്കേണ്ട അനുയോജ്യമായ നടപടികൾ മുന്നോട്ടു വെക്കുന്ന ഈ വിവരണം ഈ ഇനത്തിലുള്ള ആദ്യ റിപ്പോർട്ടാണ്. സച്ചാർ സമിതി വിവരണ പ്രകാരം ഇന്ത്യൻ മുസ്‌ലിംകളുടെ അവസ്ഥ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തേക്കാൾ താഴന്ന നിലവാരത്തിലുള്ളതാണ്.
സച്ചാർ സമിതി റിപ്പോർട്ടിനെ കുറിച്ച് ഇപ്പോഴും നിരവധി ചർച്ചകളും സംവാദങ്ങളും നടന്നുകൊണ്ടിരിക്കൂന്നു. ഈ സമിതിയുടെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയുള്ള തുടർ നടപടികൾ എടുത്തുകൊണ്ടിരിക്കുന്നു. ദേശീയ ന്യൂനപക്ഷ വികസന സാമ്പത്തിക കോർപറേഷനു(National Minorities Development and Finance Corporation-NMDFC) ധനകാര്യ മന്ത്രാലയം പ്രത്യേക പണം അനുവദിച്ചത് ഉദാഹരണമാണ്.