സബർമതി: പുരസ്കാര സമർപ്പണവും നവരാത്രി ആഘോഷവും

0
449

കോഴിക്കോട്: സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ സബര്‍മതി പുരസ്‌കാരത്തിന് പ്രശസ്ത സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടി അര്‍ഹയായി. 10,001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. ഖദീജ മുംതാസ് സബര്‍മതി ഓഡിറ്റോറിയത്തില്‍ വെച്ച് ഒക്ടോബര്‍ 10ന് ആരംഭിക്കുന്ന ‘നവരാത്രി നൃത്ത സംഗീതോത്സവ’ത്തിന്റെ വേദിയില്‍ വെച്ച് പുരസ്‌കാരം നല്‍കും.

മഹാനവമി വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പേരാമ്പ്ര ചെറുവണ്ണൂരിലെ സബര്‍മതിയില്‍ സംഘടിപ്പിക്കുന്ന നവരാത്രി നൃത്ത സംഗീതോത്സവ പരിപാടി ഡോ. കെ ഓമനക്കുട്ടി വൈകിട്ട് 7 മണിയ്ക്ക് ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊല്ലം ബാലമുരളിയുടെ സംഗീതക്കച്ചേരി അരങ്ങേറും. കൂടാതെ ഒക്ടോബര്‍ 19 വരെയുള്ള ദിവസങ്ങളിലായി വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഉദ്ഘാടന പരിപാടി ആത്മ ഓണ്‍ലൈന്‍ ഫേസ് ബുക്ക്‌ പേജില്‍ ലൈവ് ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here