‘എസ് ദുര്‍ഗ’ മാര്‍ച്ച് 23 മുതല്‍

0
550

വിവാദങ്ങള്‍ക്കും സെന്‍സര്‍ കുരുക്കുകള്‍ക്കും ശേഷം എസ് ദുര്‍ഗ കേരളത്തില്‍ മാര്‍ച്ച് 23 നു റിലീസു ചെയ്യുകയാണ്‌. പരമ്പരാഗതമല്ലാത്ത ഒരു വിതരണ സംവിധാനത്തിലൂടെയാണ്‌ ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഓരോ പ്രദേശത്തും സിനിമ കാണാനാഗ്രഹിക്കുന്നവരുടെ പ്രാദേശികക്കൂട്ടായ്മ ഉണ്ടാക്കിക്കൊണ്ടാണ്‌ ചിത്രത്തിന്‍റെ വിതരണം നടക്കുക.

സ്വതന്ത്ര സിനിമകളുടെ വിതരണത്തില്‍ സിനിമാ വണ്ടി പോലെയുള്ള സംരംഭവുമായി ക്രിയാത്മകമായ ഇടപെടല്‍ നടത്തിയിട്ടുള്ള കാഴ്ച ചലച്ചിത്രവേദിയും നിവ് ആര്‍ട്ട് മൂവീസും ആണ് പരീക്ഷണവുമായി മുന്നോട്ടുപോവുകയാണ്.

അതത് പ്രദേശത്ത്‌ സിനിമയുടെ വിതരണക്കാര്‍ ഈ പ്രാദേശികക്കൂട്ടായ്മാണ്‌. ചിത്രത്തിന്‍റെ തിയേറ്റര്‍ വരുമാനത്തിന്‍റെ പത്ത് ശതമാനം ഈ പ്രാദേശിക കൂട്ടായ്മകള്‍ക്ക് പങ്കുവെയ്ക്കും. ഫിലിം സൊസൈറ്റികള്‍ക്കോ, കോളെജ് ഫിലിം ക്ലബുകള്‍ക്കോ, കലാസാംസ്കാരിക സംഘടനകള്‍ക്കോ വിതരണക്കാരായി മുന്നോട്ട് വരാവുന്നതാണ്‌. ചിത്രത്തിന്‍റെ തിയേറ്റര്‍ ചെലവുകളും പോസ്റ്റര്‍, പബ്ലിസിറ്റി ചെലവുകളും നിവ് ആര്‍ട്ട് മൂവീസ് വഹിക്കും. തിരുവനന്തപുരത്ത് ഏരീസ് പ്ലക്സിലാവും സിനിമ റിലീസ് ചെയ്യുന്നത്. കാര്‍ണിവല്‍ ഗ്രൂപ്പും സഹകരിക്കുന്നുണ്ട്.

ഒട്ടുമിക്ക എല്ലാ ജില്ലകളില്‍ നിന്നും ഒരു കൂട്ടായ്മയെങ്കിലും വിതരണക്കാരായിയുണ്ട്. കൂടുതല്‍ പ്രാദേശികവിതരണ സംഘങ്ങള്‍ ഇത്തരത്തില്‍ രൂപപ്പെടുമെന്നാണ്‌ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.

കേരളത്തിലെ എല്ലാ ജില്ലയിലും ഒരു കേന്ദ്രത്തിലെങ്കിലും സിനിമ 23 നു റിലീസ് ചെയ്യും. തുടര്‍ന്ന് ഇത്തരം കൂട്ടായ്മകളിലൂടെ ചിത്രത്തെ തിയേറ്റര്‍ ഉള്ള സ്ഥലങ്ങളിലെല്ലാം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here