ആകാശവാണി മുൻ വാർത്താ അവതാരകൻ ഗോപൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അന്ത്യം.
ആകാശവാണിയിൽ ദീർഘകാല വാർത്താ അവതാരകനായിരുന്നു. ഗോപൻ എന്ന പേരിലാണ് ദില്ലിയിൽ നിന്ന് മലയാളം വാർത്തകൾ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസർക്കാർ പ്രചാരണം അടക്കമുള്ള പരസ്യങ്ങൾക്ക് ശബ്ദം നൽകിയും ശ്രദ്ധേയനായി