ഞങ്ങളില്‍ നമ്പി ആര്?

1
389

നമ്പി നാരായണന്റെ ജീവിതകഥ ആസ്പദമാക്കിയൊരുങ്ങുന്ന ‘റോക്കട്രി ദ നമ്പി എഫ്ക്റ്റ്’ എന്ന ബയോപിക് ചിത്രത്തതിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് മാധവന്‍. രൂപത്തിലും ലുക്കിലും നമ്പി നാരായണനായി മാറിയിരിക്കുകയാണ് താരം. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളും നരച്ച താടിയും കണ്ണടയും ധരിച്ചിരിക്കുന്ന രണ്ടുപേരെയും കണ്ടാല്‍ ആരാണ് ഒര്‍ജിനല്‍ എന്ന് ചോദിക്കേണ്ടിവരും.

14 മണിക്കൂര്‍ നേരത്തെ മെയ്ക്കപ്പിനുശേഷമാണ് മാധവന്‍ നമ്പി നാരായണന്റെ ലുക്കിലെത്തിയത്. മാധവന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തതില്‍ ബോളിവുഡിലെയും തമിഴിലെയും തെലുങ്കിലെയും മുന്‍നിര താരങ്ങള്‍ അണിനിരക്കുന്നു. ക്യാപ്റ്റന്‍ സിനിമയുടെ സംവിധായകനായ പ്രജേഷ് സെന്‍ ചിത്രത്തില്‍ സംവിധാനസഹായിയായി മാധവനൊപ്പമുണ്ട്.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

1 COMMENT

  1. […] സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്റെ […]

Leave a Reply to ജയസൂര്യയും പ്രജേഷ് സെനും ഒന്നിക്കുന്ന വെള്ളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി – ATHMA ONLINE Cancel reply

Please enter your comment!
Please enter your name here