പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള ഇന്ന്  സമാപിക്കും

0
589

ശരണ്യ. എം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട് സംഘടിപ്പിച്ചുപോന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് സമാപനം.

സമാപന ദിവസമായ ഇന്ന് ശ്രീ തീയറ്ററിൽ ജി.അരവിന്ദൻ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. പ്രശസ്ത സാംസ്ക്കാരിക ചലച്ചിത്ര പ്രവർത്തകൻ വി.കെ.ശ്രീരാമൻ അനുസ്‌മരണ പ്രഭാഷണം നടത്തി.

മലയാള ചലച്ചിത്ര ലോകത്തിന് പരിചിതമായിരുന്ന സ്ഥിരം വഴികളിൽ നിന്ന് വ്യത്യസ്തമായി സഞ്ചരിച്ച ആളാണ് ജി. അരവിന്ദൻ. സംഭാഷണ കേന്ദ്രീകൃതമായ നാടകീയ സിനിമകളിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം ദൃശ്യങ്ങൾക്ക് പ്രാധാന്യം നൽകി. മിതഭാഷികളായ തൻ്റെ കഥാപാത്രങ്ങളുടെ സൂക്ഷ്മമായ ഭാവങ്ങളിലും കഥാതന്തുക്കളിലും കൂടുതൽ ശ്രദ്ധ നൽകിയ അരവിന്ദൻ ഒരു ഋഷിവാര്യനെ പോലെയാണ് സിനിമയെ നോക്കിക്കണ്ടതെന്ന് അനുസ്‌മരണ പ്രഭാഷണത്തിൽ വി.കെ ശ്രീരാമൻ അഭിപ്രായപ്പെട്ടു. അരവിന്ദനുമായി ചേർന്ന് നിർമ്മിച്ച ആദ്യ ചിത്രമായ ‘തമ്പ്’ മുതൽ തുടങ്ങിയ ബന്ധത്തിന്റെ ഓർമ്മകൾ പങ്കുവെച്ചപ്പെട്ടപ്പോൾ അരവിന്ദന്റെ 26 ചരമദിനമായ ഇന്നലെ അദ്ദേഹത്തോടുള്ള ആദര സൂചകമായി സദസ്സ് അല്പനേരം മൗനം ആചരിക്കുകയും തുടർന്ന് ജി അരവിന്ദൻ സംവിധാനം ചെയ്ത ചിത്രം ‘തമ്പ്’ പ്രദർശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here