സ്മാര്‍ട്ട് ക്ലാസ്‌റൂമിനായി വര്‍ക്ക്ഷോപ്പും എക്‌സിബിഷനും സംഘടിപ്പിക്കുന്നു

0
391

മലപ്പുറം: റാസി ഹ്യൂമെന്‍ കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പെയിന്റിങ്, ക്രാഫ്റ്റിങ്, കാലിഗ്രഫി എന്നിവയുടെ വര്‍ക്ക്ഷോപ്പും എക്‌സിബിഷനും സംഘടിപ്പിക്കുന്നു. ജില്ലയിലെ ചില്‍ഡ്രന്‍ ഹോമുകളിലെ കുട്ടികള്‍ക്കായി സ്മാര്‍ട്ട് ക്ലാസ്‌റൂമും ലൈബ്രറിയും ഒരുക്കുന്നതിനായാണ് പരിപാടി നടത്തുന്നത്. സി.എച്ച് മാരിയത്ത് വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യും. ജസ്ഫര്‍ കോട്ടക്കുന്ന് ചടങ്ങില്‍ മുഖ്യാതിഥിയായെത്തും.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കോട്ടക്കലില്‍ വെച്ച് നടക്കുന്ന വര്‍ക്ക്‌ഷോപ്പ് നവംബര്‍ 25ന് രാവിലെ 9 മണിയോടെ ആരംഭിക്കും. സന ഖാദര്‍ ക്രാഫ്റ്റിങ്, ഷിയാസ് അഹ്മദ് കാലിഗ്രഫി, ഷബ്‌ന സുമയ്യ പെയിന്റിങ് എന്നിവര്‍ യഥാക്രമം വര്‍ക്ക്ഷോപ്പ് നയിക്കും. വര്‍ക്ക്ഷോപ്പ് രജിസ്‌ട്രേഷനിലൂടെയും പെയിന്റിങ് വര്‍ക്കുകളുടെ വില്‍പനയിലൂടെയും ലഭിക്കുന്ന തുക തവനൂര്‍ ഗവ: ചില്‍ഡ്രന്‍ ഹോമില്‍ സ്മാര്‍ട്ട് ക്ലാസ്സ്‌റൂംമും ലൈബ്രറി നിര്‍മ്മാണത്തിനുമായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുക.

ഫോണ്‍: 7909222022

LEAVE A REPLY

Please enter your comment!
Please enter your name here