അരുണ്‍. കെ ഒഞ്ചിയം
ഭാരതീയ ചിത്രകലാ പാരമ്പര്യത്തിന്റെ അഭിജാത്യത്തിൽ നിന്ന് സാദാരണകാരിൽ എത്തിച്ച രാജാ രവിവർമ്മയുടെ നൂറ്റി എഴുപത്തിഒന്നാമത് ജന്മദിനം ഏപ്രില്‍ 29 നാണ്. ചിത്രകലാ ചരിത്രത്തിൽ രൂപപമായും ഭാവപരമായും ഏറ്റവും നിശിതമായി വിമര്ശിക്കപ്പെട്ടപ്പോഴും ഭാരതീയ ഹൃദയത്തിൽ അദ്ദേഹം വിക്ഷേപിച്ച അടയാളങ്ങൾ ഇപ്പോഴും മായാതിരിക്കുന്നു.
കലാ ചരിത്രത്തിൽ രാജാ രവിവർമ്മയുടെ സ്ഥാനം ഉറപ്പിച്ചു കൊണ്ടാണ് ഈ വർഷം രവി വർമ്മ ജന്മദിനാഘോഷങ്ങൾ കിളിമാനൂരിൽ വെച്ച് രാജാ രവിവർമ്മ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഫോർ ആർട്ട് ആൻഡ് കൾച്ചറുമായി സഹകരിച്ച് കേരള ലളിത കലാ അക്കാദമി സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 26 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ ഏപ്രിൽ 26 ന് കിളിമാനൂർ കൊട്ടാരത്തിൽ വെച്ച് നടന്ന ചിത്രകലാ ക്യാമ്പോടെ തുടക്കം കുറിച്ചു. പതിനഞ്ചോളം ചിത്രകാരന്മാർ പങ്കെടുത്ത ക്യാമ്പ് കേരളാ ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ നേമം പുഷ്പരാജിന്റെ അദ്ധ്യക്ഷതയിൽ ചിത്രകാരൻ ശ്രീ ജി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 28ന് രാജാ രവിവർമ്മ സ്മാരക നിലയത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ചിത്രകലാ കളരി അഡ്വ. ബി. സത്യൻ MLA ഉദ്ഘാടനം ചെയ്തു.
ഇന്ന് കിളിമാനൂർ കൊട്ടാരത്തിൽ വെച്ച് രാജ രവിവർമ്മ ജന്മദിനാഘോഷ സദസ്സ് അരങ്ങേറും,
ശ്രീ. നേമം പുഷ്പപരാജിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. ബി. സത്യൻ MLA ഉദ്ഘാടനം നിർവഹിക്കും. വിശിഷ്ടഥിതിയായി കെ. വി. മോഹൻകുമാർ IAS ക്ഷണിക്കപ്പെടും, ചുമർ ചിത്ര ആചാര്യൻ ശ്രീ. കെ. കെ വാര്യർ അനുസ്മരണ പ്രഭാഷണവും നടത്തും. തുടർന്ന് മുഖത്തല ശിവജിയും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും