ഞാറ്റുവേല – രാജലക്ഷ്മി അഞ്ചാമത് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. കഥ, കവിത, നോവല്‍ വിഭാഗങ്ങളില്‍ 2021, 2022, 2023 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് മത്സരത്തിനായി പരിഗണിക്കുക. നവംബര്‍ 30 ന് മുമ്പ് കൃതികളുടെ 3 കോപ്പി രചയിതാവിന്റെ പ്രൊഫൈല്‍ സഹിതം ലഭിക്കണം. കഥ, കവിത എന്നിവക്ക് 5,555 രൂപ വീതവും നോവലിന് 11,111 രൂപയുമാണ് പുരസ്‌കാരത്തുക. പ്രശംസാപത്രവും ലഭിക്കും. നേരത്തെ ഇതേ പുരസ്‌കാരം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ജനുവരിയില്‍ നടക്കുന്ന രാജലക്ഷ്മി സാഹിത്യോത്സവത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വിലാസം: എ.ഹരിശങ്കര്‍, കണ്‍വീനര്‍, ഞാറ്റുവേല സാംസ്‌കാരിക സമിതി, മുന്നൂര്‍ക്കോട് പിഒ്, 679502. വിശദവിവരങ്ങള്‍ക്ക്: 9744986999
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല