നനുത്ത മഴയത്ത്‌ മണ്ണും മനസ്സും നിറഞ്ഞൊരു സൈക്കിൾ യാത്ര !

0
466

മിഥുനത്തിലെ നനുത്ത മഴയത്ത്‌ വയനാടൻ മലനിരകളിലേക്ക്‌ മൺസൂൺ സൈക്കിൾ റൈഡ്‌ സംഘടിപ്പിക്കുകയാണ് കോഴിക്കോട്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന ടീം മലബാർ റൈഡേർസ്‌. മണ്ണും മനസ്സും മഴയുടെ മായിക മാധുര്യത്തിൽ മയങ്ങിപ്പോവുന്ന മൺസൂർ റൈഡ്‌ ജൂലൈ 7 ശനിയാഴ്ച്ച രാവിലെ 7 മണിക്ക്‌ കോഴിക്കോട്‌ നിന്ന് ആരംഭിക്കും.

കോഴിക്കോട്‌ മുതൽ ലക്കിടി വരെ ശനിയാഴ്ച്ചയും തിരിച്ച്‌ ലക്കിടിയിൽ നിന്ന് കോഴിക്കോട്ടേക്ക്‌ ഞായറാഴ്ച്ചയും റൈഡ്‌ നടക്കുന്ന തരത്തിലാണ് ടി.എം.സി മൺസൂൺ റൈഡ്‌. ഭക്ഷണവും ലക്കിടിയിലെ താമസ സൗകര്യവും ക്യാമ്പ്‌ ഫയറും സംഘാടകർ ഒരുക്കും.

ക്ലബ്‌ അംഗങ്ങൾക്ക്‌ 650 രൂപയും അംഗങ്ങളല്ലാത്തവർക്ക്‌ 750 രൂപയുമാണ് രെജിസ്ട്രേഷൻ ഫീസ്‌.

LEAVE A REPLY

Please enter your comment!
Please enter your name here