കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വയനാട്, പാലക്കാട് ജില്ലയിൽ പൂർണമായും ഇടുക്കി ജില്ലയിൽ തൊടുപുഴ ഒഴികെയുള്ള താലൂക്കുകളിലെയും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ 10.08.18 ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളേജ്, അംഗനവാടി ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് വയനാട്ടിൽ അവധി.
ഇടുക്കി ജില്ലയിൽ ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ സ്ഥാപനങ്ങൾക്കാണ് അവധി.