ചെമ്പൈ സംഗീത കോളേജിൽ സംഗീതസാന്ദ്രം പുനസ്സമാഗമം

1
559

പാലക്കാട്: ചെമ്പൈ സ്മാരക സർക്കാർ സംഗീതകോളേജിന്റെ തിരുമുറ്റത്തെത്തിയപ്പോൾ അവർ വീണ്ടും വിദ്യാർത്ഥികളായി. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അവരുടെ കണ്ഠങ്ങളിൽ നിന്ന് പതുക്കെ ഉതിർന്നു വീണത് പുതിയ തലമുറയും കേട്ടു.

കോളേജിലെ 1975 മുതൽ 1985 വരെയുള്ള ബാച്ചുകളിലെ വിദ്യാർത്ഥികളുടെ ഒത്തുചേരൽ ഭാവസാന്ദ്രമായി.

‘പുണ്യസ്മൃതി’  എന്ന പേരിൽ സംഘടിപ്പിച്ച പൂർവവിദ്യാർത്ഥിസംഗമത്തിൽ പഴയകാല അദ്ധ്യാപകരും പങ്കെടുത്തു.

പ്രഫ. സി.എസ്‍ വരദൻ, പ്രഫ. വി.എം. ശങ്കരൻ നമ്പൂതിരി, പ്രഫ. കെ.എസ് സുജാത, പ്രഫ. എം. രുഗ്മിണി, കോളേജ് പ്രിന്‍സിപ്പൽ പ്രഫ. ദിനേശ് എന്നിവർ ചേർന്ന് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സുനിൽകുമാർ കോഴിക്കോട്, സെക്രട്ടറി വൃന്ദാവനം ഗോപകുമാർ, കൺവീനർ മാങ്കുറിശ്ശി അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ഗുരുനാഥന്മാരെയും വായ്പാട്ട്, വയലിൻ, വീണ എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

സംസ്ഥാന കലോത്സവത്തിൽ മികവു പ്രകടിപ്പിച്ചവർക്ക് സമ്മാനം നൽകി. തുടർന്ന് പുണ്യസ്മൃതിയുടെ സംഗീതസപര്യയും അരങ്ങേറി

1 COMMENT

  1. വരാൻ പറ്റാത്തതിൽ ഖേദിക്കുന്നു. വീണിട്ട് കൈ തകരാറിലായി .വരദൻ സാറ്, സുജാത ടീച്ചർ, ശങ്കരൻ സാർ, രുഗ്മിണി ടീച്ചർ എല്ലാവരേയും കണ്ടപ്പോൾ സന്തോഷം തോന്നി. എല്ലാവർക്കും നന്ദി നമസ്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here