കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ഓര്‍മയായിട്ട് ഒക്ടോബര്‍ 27 ന് ഒരു വര്‍ഷം തികയുകയാണ്. ‘മരിക്കാത്ത കുഞ്ഞിക്ക’ എന്ന പേരില്‍ കുഞ്ഞിക്കയെ കോഴിക്കോട് അനുസ്മരിക്കുന്നു. കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കുഞ്ഞിക്കയുടെ സ്വന്തം ‘അളകാപുരി’യില്‍ വെച്ചാണ് പരിപാടി. ഒക്ടോബര്‍ 29 തിങ്കളാഴ്ച 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ ശത്രുഘ്‌നന്‍, ടി. പി. രാജീവന്‍, ഡോ. ഖദീജാ മുംതാസ്, വി. ആര്‍. സുധീഷ്, എന്‍. പി. ഹാഫിസ് മുഹമ്മദ്, പി. കെ. പാറക്കടവ്, ടി. രാജന്‍ എന്നിവര്‍ പങ്കെടുക്കും.