നിപ്പ: 16 വരെയുള്ള പി.എസ്.സി പരീക്ഷകള്‍ മാറ്റി

0
389

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ വൈറസ് ബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് പി.എസ്.സി ഈ മാസം 16 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നിപ്പ പടരുന്നത് നേരിടാനുള്ള പരമാവധി മുന്‍കരുതലുകള്‍ എടുക്കുന്നതിന്റെ ഭാഗമായാണ് ജനസമ്പര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ടു നിരവധി ആളുകള്‍ വിവിധ ജില്ലകളിലേക്ക് യാത്ര ചെയ്യും എന്നതിനാലാണ് പരീക്ഷകള്‍ മാറ്റി വെക്കുന്നത്.

എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍നിശ്ചയ പ്രകാരം  ഓണ്‍ലൈന്‍ പരീക്ഷകള്‍ നടക്കുമെന്ന് പി.എസ്.സി അറിയിച്ചു. നേരത്തെ മേയ് 26ന് നടത്താനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയും നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here