പ്രോജക്ട് അസിസ്റ്റന്റ് കരാർ നിയമനം: ഇന്റർവ്യൂ 30ന്

0
129

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.  വിദ്യാഭ്യാസ യോഗ്യത: എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി/ എം.ഫിൽ സൈക്യാട്രിക്ക് സോഷ്യൽ വർക്ക്/ എം.എസ്‌സി   ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ടു വർഷത്തെ സേവനപരിചയം/ എം.എസ്ഡബ്ല്യൂവിൽ (മെഡിക്കൽ ആൻഡ് സൈക്യാട്രി) രണ്ടു വർഷത്തെ സേവനപരിചയം.

ഇന്റർവ്യൂ 30ന് രാവിലെ 10.30ന് നടക്കും.  ഒരു വർഷമാണ് കരാർ കാലാവധി.  ഉദ്യോഗാർഥികൾ ജനനത്തീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും വിലാസം തെളിയിക്കുന്ന രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here