പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പ് എന്തായിരുന്നു? പ്രപഞ്ചത്തിന്റെ അതിരിനപ്പുറം എന്താണ്?

0
1430

വി.കെ.വിനോദ്

പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പ് എന്തായിരുന്നു?
പ്രപഞ്ചത്തിന്റെ അതിരിനപ്പുറം എന്താണ്?
സ്ഥിരമായി ഉന്നയിക്കപ്പെടാറുള്ള രണ്ട് ചോദ്യങ്ങളാണ് മുകളിൽ കൊടുത്തത് .വളരെ സാധുവായ ചോദ്യങ്ങളാണെന്ന് തോന്നുമെങ്കിലും ഈ രണ്ട് ചോദ്യങ്ങൾക്കും ശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ അർത്ഥവും നിലനിൽപ്പും ഇല്ലെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടില്ല.
1) മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ച് ഏകദേശം 1390 കോടി വർഷങ്ങൾക്ക് മുമ്പാണ് പ്രപഞ്ചം രൂപപ്പെട്ടത്. പ്രപഞ്ചം എന്നാൽ ദ്രവ്യം (Matter) ഊർജം ( Energy) സ്ഥലം (space) കാലം ( time) എന്നിവ തന്നെയാണ്. ഇവ നാലും ഒന്നു തന്നെയാണ്. നമുക്ക് ദ്രവ്യത്തെ അളക്കണമെങ്കിൽ ദ്രവ്യം തന്നെ വേണം (നീളം വീതി ഉയരം തുടങ്ങിയവ അളക്കാൻ ദ്രവ്യമോ ഊർജമോ ആവശ്യമാണ്. ഉദാഹരണത്തിന് മീറ്റർ എന്ന അളവിന്റെ അടിസ്ഥാനം ക്രിപ്റ്റോൺ എന്ന മൂലകമാണ്. അത് പോലെ പ്രകാശം എന്ന ഊർജ രൂപം ഉപയോഗിച്ചാണ് വലിയ ദൂരം അളക്കുന്നത് ( പ്രകാശവർഷം) Space നെ അളക്കാനും ദ്രവ്യ മോഊർജ മോ ആവശ്യമാണ്. ദ്രവ്യത്തിന് ഇടയിലുള്ളത് എന്താണോ അതാണ് space . അതായത് ദ്രവ്യത്തിനും സ്ഥലത്തിനും സ്വതന്ത്രമായ നിലനിൽപില്ല.അതു പോലെ തന്നെ ദ്രവ്യത്തിൽ തന്നെ നിലനിൽക്കുന്ന ഒന്നാണ് സമയം (Time) സമയത്തിനും സ്വതന്ത്രമായ നിലനിൽപില്ല.സമയത്തെ അളക്കാനും നാം ദ്രവ്യമാണ് ഉപയോഗിക്കുന്നത് .ദ്രവ്യത്തിന്റെ ചലനമാണ് സമയം. അത് അളക്കാൻ സെക്കന്റ് മിനുട്ട് തുടങ്ങിയ ദ്രവ്യം ആധാരമാക്കിയുള്ള അളവാണ് ഉപയോഗിക്കുന്നത് (ഉദാ. ഭുമി സൂര്യൻ നക്ഷത്രങ്ങൾ ) ഇതിൽ നിന്ന് നമുക്ക് ഒരു കാര്യം അടിസ്ഥാനപരമായി മനസിലാകും. അതായത് ദ്രവ്യം ഊർജം സ്ഥലം കാലം എന്നിവ പരസ്പരബന്ധിതമാണ്. ഒന്നുണ്ടെങ്കിൽ തീർച്ചയായും മറ്റേതുണ്ട്. പ്രപഞ്ചം ഉണ്ടായി എന്നു പറഞ്ഞാൽ ഇവയൊക്കെ ഒരുമിച്ചുണ്ടായി എന്നാണ് അർത്ഥം. ഇനി ചോദ്യത്തിലേക്ക്. പ്രപഞ്ചം ഉണ്ടാകുന്നതിന് ‘ മുമ്പ് ‘എന്തായിരുന്നു? മുമ്പ് means സമയം! ആ ചോദ്യത്തിന്റെ അർത്ഥം സമയം ഉണ്ടാകുന്നതിന് ‘മുമ്പ് ‘ എന്തായിരുന്നു എന്ന്! ഇതാണ് മനുഷ്യ ഭാവനയുടെ പരിമിതി. പ്രപഞ്ചോൽപത്തിക്ക് മുമ്പ് എന്ന സമയമുണ്ടെങ്കിൽ അതും പ്രപഞ്ചത്തിന്റെ ഭാഗമാണല്ലോ?അതായത് സമയം ഉണ്ടാകണമെങ്കിൽ ദ്രവ്യത്തിന്റെ ചലനം ഉണ്ടായിരിക്കണം. അപ്പോൾ പ്രപഞ്ചം അന്നും ഉണ്ടായിരിക്കണം! മനസിലാക്കുക ദ്രവ്യമില്ലാതെ സമയമില്ല. അതു കൊണ്ട് ഒന്നാമത്തെ ചോദ്യം അസാധുവാണ്!
2) പ്രപഞ്ചത്തിന്റെ അതിരിനപ്പുറം എന്താണ്? ‘അതിര് ‘ എന്ന സങ്കൽപം സ്ഥലവുമായി ബന്ധപ്പെട്ടതാണ്. Space പ്രപഞ്ചത്തിന്റെ ഭാഗമാണ്. അതായത് എവിടെയൊക്കെ സ്ഥലമുണ്ടോ അല്ലെങ്കിൽ എവിടെയൊക്കെ ശൂന്യതയുണ്ടോ അതൊക്കെ പ്രപഞ്ചത്തിന്റെ ഭാഗമാണ്. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം അതിർത്തി അപ്രസക്തമാണ്. നിത്യജീവിതത്തിൽ നാം അതിർത്തിയായി സങ്കൽപിക്കുന്നത് ഒരു പാർത്ഥത്തിന്റെയോ സ്ഥലത്തിന്റെയോ സമയത്തിന്റെയോ ഒരു ഭാഗത്തെ മാത്രമാണ്. ദ്രവ്യം അവസാനിച്ചാൽ അതിർത്തിയായി പിന്നെ space ആണെന്ന് നാം ധരിക്കുന്നു എന്നാൽ യഥാർത്ഥത്തിൽ ദ്രവ്യം ഇല്ലെങ്കിൽ Space ഇല്ല. Time ഉള്ളിടത്ത് പ്രപഞ്ചം ഉള്ളത് പോലെ matter ഉള്ളിടത്ത് പ്രപഞ്ചം ഉള്ള പോലെSpace ഉള്ളിടത്തും പ്രപഞ്ചമുണ്ട്.അതുകൊണ്ട് പ്രപഞ്ചത്തിന്റെ അതിർത്തിക്കപ്പറുത്ത് എന്താണെന്ന് ചോദിക്കുന്നത് സ്ഥലത്തിനപ്പുറത്തെ സ്ഥലത്തെ (സ്ഥലം തീർന്നശേഷമുള്ള )സ്ഥലമെന്താ എന്ന് ചോദിക്കുന്ന പോലെയാണ് !സമയം തുടങ്ങുന്നതിന് മുമ്പത്തെ സമയത്തെ പറ്റി ചോദിക്കുന്നതു പോലെ തന്നെ!

LEAVE A REPLY

Please enter your comment!
Please enter your name here