‘പ്രളയം ഒരു ഓര്‍മ്മ 2018’-ല്‍ പങ്കാളിയാവാം

0
664

ദുരിതാശ്വസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മിഠായിത്തെരുവ് ഗുരുകുലം ആര്‍ട്ട് വില്ലേജ് പരിസരത്ത് വെച്ച് ചിത്ര-ശില്പ ലേലം സംഘടിപ്പിക്കുന്നു. ചിത്ര ലേലം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആദ്യ പത്ത് ചിത്രങ്ങള്‍ വില്പന നടത്തി ഞായറാഴ്ച 10.30ന് ഉദ്ഘാടനം ചെയ്യും. സെപ്തംബര്‍ 9, 10 തിയ്യതികളിലായി രാവിലെ 10 മുതല്‍ 6 മണി വരെയായാണ് വില്പന നടക്കുക. ഗുരുകുലം ആര്‍ട്ട് വില്ലേജിന്റെ നേതൃത്വത്തിലാണ് ചിത്ര-ശില്പ ലേലം നടത്തുന്നത്.

ഇതിന്റെ ഭാഗമായി കാലാകാരന്മാരുടെ ചിത്രങ്ങള്‍ സെപ്തംബര്‍ 5 മുതല്‍ ആര്‍ട്ട് വില്ലേജില്‍ സ്വീകരിക്കുന്നതാണ്. 6,7,8 തിയ്യതികളിലായി ചിത്രകാരന്മാര്‍ക്ക് ക്യാമ്പ് ചെയ്ത് ചിത്രം വരയ്ക്കുന്നതിനുള്ള പ്രത്യേക സൗകര്യവും സംഘാടകര്‍ ഒരുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446055946, 9744453676

LEAVE A REPLY

Please enter your comment!
Please enter your name here