കവി | ബളാൽ അത്തിക്കടവ് ഊര്, കാസർഗോഡ്
കാസർഗോഡ് ജില്ലയിലെ ബളാൽ അത്തിക്കടവ് ഊരിൽ 1991 ൽ അച്ഛൻ ശങ്കരന്റെയും അമ്മ കുമ്പയുടെയുടെ മകനായി മലവേട്ടുവ ഗോത്രത്തിൽ ജനിച്ചു. G. H. S. S. ഗവൺമെന്റ ഹൈസ്ക്കൂൾ ബളാലിൽ പഠനം. മലവേട്ടുവ ഗോത്രത്തിലെ ആദ്യ കവിയാണ്. ആദ്യമായി മലവേട്ടുവ ഗോത്രഭാഷയിൽ മക്ക എന്ന കവിത ദേശാഭിമാനിയിൽ പ്രസീദ്ധികരിച്ചു.
തുടർന്ന് നിരവധി മാസികകളിൽ എഴുതി തുടങ്ങി. കാക്ക, ഉറവ, ഉപധ്വനി, കേസരി, ദേശാഭിമാനി, മാധ്യമം. ഇങ്ങനെ ഒട്ടുമിക്ക സമകാലികങ്ങളിലും എഴുതിവരുന്നു.
ഇന്ത്യൻ നാഷണൽ ബുക്ക് ട്രസ്റ്റ് ചെയ്ത ബാലമാസികയിൽ ഗോത്രഭാഷയിൽ കഥ എഴുതിയിട്ടുണ്ട്. ഒറ്റ വാക്ക്, കതിര്, ചിരിക്കുന്ന കാട് ഞങ്ങളുടെത് തുടങ്ങിയ കവിതകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഭാഷയുടെ പുതിയ പുസ്തകത്തിലും കവിതയുണ്ട് . ഡി സി ബുക്ക് പുറത്തിറക്കുന്ന ഗോത്ര കവിത പതിപ്പിൽ അഞ്ച് കവിതകൾ ഉടൻ പുറത്തിറങ്ങും. ഓൺലൈൻ മാസികകളിലും സജീവം.
പുരസ്കാരങ്ങൾ – അംഗീകാരങ്ങൾ
- 2019 ഇലവും മൂട്ടിൽ ശിവരാമപിള്ള സ്മാരക സമിതി പുരസ്ക്കാരം.
- 2021 ചങ്ങമ്പുഴ പുരസ്ക്കാരം
…
https://www.mathrubhumi.com/kozhikode/news/kozhikode-1.4213722